മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിജോ മോള്. മലയാളത്തിന് പുറമേ തമിഴിലും കഴിവ് തെളിയിച്ചിട്ടുള്ള നടി നീണ്ട ഇടവേളയ്ക്ക് ശേഷം ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രേമോഷനിടെ അവതാരകന്റെ ചോദ്യത്തിന് ലിജോമോള്‍ നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാള സിനിമയില്‍ നിന്ന് ലിജോമോള്‍ മാറിനില്‍ക്കുന്നത് എന്തുകൊണ്ടാണ് അവസരങ്ങളില്ലത്ത കൊണ്ടാണോ? എന്നായിരുന്നു ചോദ്യം.
അല്ല, തനിക്ക് കൂടുതലും ഇടുക്കിക്കാരി എന്ന റോളാണ് കിട്ടിക്കൊണ്ടിരുന്നത്. അതില്‍ നിന്ന് ഒന്ന് മാറ്റി പിടിക്കാന്‍ വേണ്ടിയാണ് മലയാളത്തില്‍ നിന്ന് ഇടവേള എടുത്തത് എന്നായിരുന്നു ലിജോ മോളുടെ മറുപടി. തമിഴില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് വരുന്നത് അതുകൊണ്ടാണ് തമിഴില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാത്യു തോമസ്, ഡിനോയ് പൗലോസ്, ലിജോ മോള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിശുദ്ധ മെജോ’ ഡിനോയ് പോലോസ് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രം, വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോന് ടി. ജോണ്‍ .
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....