Connect with us

ജയ് ഭീമിലെ ലിജോ മോള്‍ ചര്‍ച്ചയാകുമ്പോള്‍…, തെന്നിന്ത്യയാകെ തിളങ്ങിയ മലയാളി നടിമാര്‍ ഇവരൊക്കെയാണ്

Malayalam

ജയ് ഭീമിലെ ലിജോ മോള്‍ ചര്‍ച്ചയാകുമ്പോള്‍…, തെന്നിന്ത്യയാകെ തിളങ്ങിയ മലയാളി നടിമാര്‍ ഇവരൊക്കെയാണ്

ജയ് ഭീമിലെ ലിജോ മോള്‍ ചര്‍ച്ചയാകുമ്പോള്‍…, തെന്നിന്ത്യയാകെ തിളങ്ങിയ മലയാളി നടിമാര്‍ ഇവരൊക്കെയാണ്

ആന്യഭാഷ നടന്മാരെയും നടിമാരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് വിജയ്‌യും സൂര്യയും അല്ലു അര്‍ജുനും എല്ലാം. മലയാളത്തില്‍ അഭിനയിച്ചിട്ടില്ലാ എങ്കിലും ഇത്തരത്തിലുള്ള താരങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതുപോലെ തന്നെയാണ് നായികമാരുടെ കാര്യത്തിലും. മറ്റ് ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി നടിമാര്‍ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇന്നിപ്പോള്‍ ഭാഷകള്‍ക്കും അതീതമായി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനാണ് എല്ലാ താരങ്ങളും ശ്രദ്ധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അടുത്തിടെ തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം തകര്‍ത്ത് അഭിനയിച്ച രണ്ട് മലയാളി നടിമാരെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. സൂര്യയുടെ സുരറൈ പോട്രുവില്‍ അപര്‍ണ ബാലമുരളി കയ്യടിനേടിയപ്പോള്‍ മലയാളികള്‍ക്ക് അത് അഭിമാന നിമിഷം ആയിരുന്നു. ബൊമ്മി എന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപര്‍ണയല്ലാതെ മറ്റാരുമില്ലാ എന്നാണ് പൊതുവേയുള്ള അഭിപ്രായം.

എന്നാല്‍ വീണ്ടും സൂര്യയ്‌ക്കൊപ്പം ജയ്ഭീമില്‍ ലിജോമോള്‍ ജോസും തകര്‍ത്തഭിനയിച്ചപ്പോള്‍ ചിത്രം കണ്ടവരുടെ മനസും കണ്ണും നിറഞ്ഞിട്ടുണ്ടാകും. ആ ചിത്രത്തിലെ കഥാപാത്രമാകാന്‍ ലിജോമോള്‍ എടുത്ത തയ്യാറെടുപ്പുകള്‍ പറയാതിരിക്കാന്‍ കഴിയില്ല. ഇതിനോടകം താരം തന്നെ പല അഭിമുഖങ്ങളിലും ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. തന്റെ ഭര്‍ത്താവിനെ തേടിയിറങ്ങുന്ന, ഇരുള വിഭാഗത്തില്‍ പെടുന്ന സെങ്കിണി എന്ന യുവതിയുടെ വേഷത്തിലാണ് ലിജോ മോള്‍ എത്തിയത്.

ഇതിനായി ഈ വിഭാഗത്തില്‍പ്പെട്ടവരുടെ കൂടി ജീവിച്ച് അവരുടെ രീതികള്‍ നല്ലതു പോലെ പഠിച്ചതിനു ശേഷമാണ് താരം സിനിമ ചെയ്തത്. എലിവേട്ടയ്ക്ക് പോകുകയും എലിയ കറിവെച്ച് കഴിക്കുകയും ചെരുപ്പില്ലാതെ കാട്ടിലൂടെ നടന്നുവെന്നുവെല്ലാം താരം പറയുമ്പോള്‍ ചിത്രം കണ്ടവരെല്ലാം അത് അംഗീകരിച്ചു പോകും. ലിജോ എന്നൊരു താരത്തെ ചിത്രത്തില്‍ എവിടെയും കണ്ടെത്താനായില്ല എന്നത് തന്നെയാണ് നടിയുടെ വിജയവും.

ഇതുപോലെ തന്നെ മലയാളത്തിലും തെന്നിന്ത്യയിലെ വിവിധ ഭാഷകളിലുമായി ഒരുപാട് നടിമാരാണ് തിളങ്ങി നില്‍ക്കുന്നത്. അങ്ങനെ മറ്റ് ഭാഷാ ചിത്രങ്ങളില്‍ നിന്നും ആരാധകരെ സ്വന്തമാക്കിയ മലയാളി നടിമാര്‍ ആരെല്ലാമാണെന്ന് നോക്കാം.

നയന്‍താര

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് നയന്‍താര. തുടര്‍ന്ന് തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്താണ് ആരാധകരുടെ സ്വന്തം ‘നയന്‍സ്’ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേയ്ക്ക് എത്തിയത്. ആദ്യകാലത്ത് ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു എങ്കിലും ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് നയന്‍താര ചെയ്യുന്നത്.

മാത്രമല്ല, ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിധ്യം കൂടിയാണ് നയന്‍സ്. വിവാദങ്ങള്‍ ഇടയ്ക്ക് ഉണ്ടായി എങ്കിലും അതൊന്നും തന്നെ താരത്തെ ബാധിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെയും ഭാവി വരനായ വിഘ്‌നേശിന്റെയും ചിത്രങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെച്ച് നയന്‍താര എത്താറുണ്ട്.

അസിന്‍

കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നിന്നിരുന്ന താരമാണ് അസിന്‍. കൊച്ചിക്കാരിയായ അസിന്‍ ആമിര്‍ ഖാന്റെ ഗജിനി എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡില്‍ അരങ്ങേറ്റം കുറച്ചത്. തുടര്‍ന്ന് റെഡി, ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ നടി ബോളിവുഡില്‍ തിളങ്ങിയിരുന്നു. തമിഴില്‍ നിരവധി മുന്‍ നായന്മാര്‍ക്കൊപ്പമെല്ലാം തിളങ്ങിയ താരം ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. എന്നാണ് ഇനിയൊരു തിരിച്ചുവരവെന്ന് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും താരം മറുപടി ഒന്നു തന്നെ പറഞ്ഞിട്ടില്ല.

ഉര്‍വശി

ഉര്‍വശി എന്ന നടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏത് തരം കഥാപാത്രവും ഇവിടെ ഓക്കെയാണ്. നല്ലൊരു കാമുകിയായും സുഹൃത്തായും ഭാര്യയായും കുശുമ്പത്തി ഏട്ടത്തിയമ്മയായും അമ്മയായും അമ്മായിയമ്മയായുമെല്ലാം ഉര്‍വശി ഇപ്പോഴും അരങ്ങു വാഴുകയാണ്. ഇതിനോടകം ത്‌നനെ എല്ലാ മുന്‍നിക നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള ഉര്‍വശിയ്ക്ക് ഇന്നും പത്തരമാറ്റ് തന്നെയാണ്. നമ്മുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട സീനുകള്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ ഗ്ലിസറിന്‍ ഇല്ലാതെ തന്നെ കരയാന്‍ കഴിയുമെന്നാണ് ഉര്‍വശി പറയുന്നത്.

മീരാ ജാസ്മിന്‍

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടി, എന്നും ഓര്‍ത്തവെയ്ക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങള്‍.., അങ്ങനെ വ്യത്യസ്തമായ അഭിനയ രീതിയിലൂടെ തന്റെതായ ഒരിടം സിനിമാ ലോകത്ത് സ്വന്തമാക്കാന്‍ മീര ജാസ്മിന് കഴിഞ്ഞു. ദിലീപ് ചിത്രം സൂത്രധാരനിലൂടെ മോളിവുഡില്‍ എത്തിയ താരം തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം എത്തിയിരുന്നു മീര. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് മീരാ ജാസ്മിന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഭാവന

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഭാവന. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ഭാവന പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി. മലയാളത്തിനൊപ്പം തന്നെ മറ്റ് ചലച്ചിത്രരംഗത്തും ഒരുപോലെ സജീവമായിരുന്നു ഭാവന. ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ നിറ സാന്നിധ്യമാണ് താരം. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഭാമ

2007ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്‌ക്കെത്തിയ നടിയാണ് ഭാമ. തുടര്‍ന്ന് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമായി. മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാമ സജീവമായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് കുഞ്ഞ് ജനിച്ച വിശേഷവും എല്ലാം തന്നെ താരം പങ്കുവെച്ച് എത്തിയിരുന്നു.

പ്രിയാമണി

മോഡലിംഗില്‍ നിന്നും അഭിനയത്തിലേയ്ക്ക് എത്തിയ താരമാണ് പ്രിയാമണി. പൃഥ്വിരാജ് ചിത്രമായ സത്യത്തിലൂടെ സിനിമയിലെത്തിയ താരം നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ചെയ്തത്. മറ്റ് ഭാഷകളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2006ല്‍ പ്രിയാമണി ജഗപതി ബാബുവിന്റെ കൂടെ ‘പെല്ലൈന കൊതാലോ’ എന്ന സിനമയില്‍ അഭിനയിച്ചു. ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സൈന്റ, ഗ്രാന്‍ഡ് മാസ്റ്റര്‍, തുടങ്ങിയ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ നിറസാന്നിധ്യമാണ് പ്രിയാ മണി. ഇടയ്ക്ക് വെച്ച് റിയാലിറ്റി ഷോ ജഡ്ജായും താരം എത്തിയിരുന്നു.

More in Malayalam

Trending

Malayalam