Malayalam
പ്രേമത്തിന് രണ്ടാം ഭാഗം ഉണ്ടോ…!; മറുപടിയുമായി നിവിന്‍ പോളി
പ്രേമത്തിന് രണ്ടാം ഭാഗം ഉണ്ടോ…!; മറുപടിയുമായി നിവിന്‍ പോളി
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ്. ഇപ്പോഴിത പ്രേമത്തിന്റെ രണ്ടാം ഭാഗത്തെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നടന്‍.
പ്രേമത്തിന് രണ്ടാം ഭാഗം ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇല്ല എന്നാണ് നടന്‍ മറുപടി പറഞ്ഞത്. പ്രേമം വണ്‍ടൈം മൂവിയാണ്. അതിനൊരിക്കലും രണ്ടാം ഭാഗം വരില്ല. പ്രേമം എപ്പോഴും ഒറ്റ സിനിമയായിട്ടിരിക്കുന്നതാണ് നല്ലതെന്നും നിവിന്‍ മറുപടി പറഞ്ഞു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവിര്യരാണ് നിവിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങള്‍.
പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു.