News
എന്നെ പാറിപ്പറന്ന് നടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവന് നന്ദി; ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് അമൃത സുരേഷ്; അമൃതാ സുരേഷ് ഗോപി സുന്ദർ മനോഹര പ്രണയം; പുത്തൻ വീഡിയോ വൈറൽ!
എന്നെ പാറിപ്പറന്ന് നടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവന് നന്ദി; ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് അമൃത സുരേഷ്; അമൃതാ സുരേഷ് ഗോപി സുന്ദർ മനോഹര പ്രണയം; പുത്തൻ വീഡിയോ വൈറൽ!
ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള പ്രണയം പരസ്യമാക്കിയതോടെ സോഷ്യല്‍മീഡിയയിൽ വലിയ പരിഹാസമാണ് താരങ്ങൾക്ക് നേരിടേണ്ടി വന്നത്. പോസിറ്റീവായി മാത്രമല്ല നെഗറ്റീവായുമുള്ള പ്രതികരണങ്ങളുണ്ടെങ്കിലും അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ഇരുവരും പറയുന്നത്. പുതിയ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുമുണ്ട്.
എപ്പോഴും സന്തോഷം നിലനിര്‍ത്തി ജീവിക്കുകയാണ് ഞങ്ങള്‍. ഒരു പണിയുമില്ലാതെ ഞങ്ങളെ വിമര്‍ശിക്കുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു അമൃത നൽകിയ മറുപടി. വിമര്‍ശനങ്ങള്‍ അതിര് കടന്നപ്പോഴായിരുന്നു തങ്ങളെ ചൊറിയുന്നവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.
ഇപ്പോഴിതാ പുത്തൻ വീഡിയോ വൈറലാകുകയാണ്. സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ പാറി നടക്കുന്ന ചിത്രശലഭം, എന്റെ ബട്ടര്‍ഫ്ളൈ എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വീഡിയോ പങ്കുവെച്ചത്. എന്നെ പാറിപ്പറന്ന് നടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവന് നന്ദിയെന്നായിരുന്നു അമൃത കുറിച്ചത്. മഞ്ഞ നിറത്തിലുള്ള ഫ്രോക്കായിരുന്നു അമൃതയുടെ വേഷം. വീഡിയോയില്‍ ഗോപി സുന്ദറിനേയും കാണുന്നുണ്ട്. ഗോപി സുന്ദറും അമൃതയും പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിട്ടുള്ളത്.
എപ്പോഴും ഇതേ സന്തോഷം നിലനിര്‍ത്തുക. ജീവിതമെന്നാല്‍ സന്തോഷമാണ്, ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് നടക്കുക. നിങ്ങളെ രണ്ടുപേരെയും സന്തോഷത്തോടെ കാണുമ്പോള്‍ എനിക്കും സന്തോഷമെന്നായിരുന്നു ഒരാള്‍ കുറിച്ചത്. ആദ്യത്തെ കുറച്ച് ദിവസം ബട്ടര്‍ഫ്ളൈ ഒക്കെയാണ്.
പിന്നെ ചെല്ലുന്തോറും കട്ടുറുമ്പും കടന്നലുമൊക്കെയാവുമെന്നായിരുന്നു വേറൊരാള് കമന്റ് ചെയ്തത്. ഏത് പോസ്റ്റിട്ടാലും അതിന് താഴെ വിമര്ശനങ്ങളുണ്ടാവുമെന്നും, വന്നുവന്ന് അങ്ങനെയുള്ള കമന്റുകളൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന അവസ്ഥയിലായെന്നും അമൃത പറഞ്ഞിരുന്നു.
സീറോയില്‍ നിന്നും ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചുള്ള അമൃതയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചോ, ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചോ എവിടെയും തുറന്നുപറഞ്ഞിട്ടില്ല, എന്നിട്ടും ആളുകള്‍ പല തരത്തില്‍ കഥയുണ്ടാക്കുന്നു.
തിരിച്ച് പ്രതികരിക്കില്ലെന്നുള്ളതിനാലാണ് അവരത് തുടരുന്നത്. എന്നെക്കുറിച്ച് വല്ലതും പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍ അത് തുടരട്ടേ. ഇപ്പോഴത്തെ ജീവിതത്തില്‍ സമാധാനവും സന്തോഷവുമുണ്ടെന്നും അമൃത അടുത്തിടെ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
കാര്യങ്ങളെക്കുറിച്ചെല്ലാം മനസിലാവുന്ന പ്രായമാണ് മകളുടേത്. എന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം അവളും കാണുന്നുണ്ട്. അമ്മ അങ്ങനെയല്ലെന്ന് എനിക്കറിയാലോ, പിന്നെന്തിനാണ് ടെന്ഷനാവുന്നതെന്ന് അവള് ചോദിക്കാറുണ്ട്. ഏത് കാര്യം വന്നാലും അവള് വിളിക്കാറുണ്ട്.
ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അവളോട് പറഞ്ഞിരുന്നു. ഞാനൊന്ന് നോക്കട്ടെന്നായിരുന്നു അവള് ആദ്യം പറഞ്ഞത്. അവള്‍ക്കും സന്തോഷമാണിപ്പോള്‍. അമ്മ സന്തോഷമായിരിക്കൂയെന്നായിരുന്നു അവള് പറഞ്ഞതെന്നും അമൃത വ്യക്തമാക്കിയിരുന്നു.
about amritha
