Connect with us

കാവ്യയുടെ ലക്ഷ്യയിൽ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവെച്ചത് സാഗര്‍, ദിലീപിനെ രക്ഷിക്കാൻ ഇറങ്ങിയത് കാവ്യ, ആ രാഷ്ട്രീയ നേതാവിനെ കണ്ടു! ഒപ്പം സ്ത്രീയും, അട്ടിമറി ട്വിസ്റ്റ് ഇവിടം മുതൽ; നിർണ്ണായക വെളിപ്പെടുത്തൽ

News

കാവ്യയുടെ ലക്ഷ്യയിൽ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവെച്ചത് സാഗര്‍, ദിലീപിനെ രക്ഷിക്കാൻ ഇറങ്ങിയത് കാവ്യ, ആ രാഷ്ട്രീയ നേതാവിനെ കണ്ടു! ഒപ്പം സ്ത്രീയും, അട്ടിമറി ട്വിസ്റ്റ് ഇവിടം മുതൽ; നിർണ്ണായക വെളിപ്പെടുത്തൽ

കാവ്യയുടെ ലക്ഷ്യയിൽ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവെച്ചത് സാഗര്‍, ദിലീപിനെ രക്ഷിക്കാൻ ഇറങ്ങിയത് കാവ്യ, ആ രാഷ്ട്രീയ നേതാവിനെ കണ്ടു! ഒപ്പം സ്ത്രീയും, അട്ടിമറി ട്വിസ്റ്റ് ഇവിടം മുതൽ; നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ സാക്ഷിയാക്കിയിട്ടാണ് കുറ്റ പത്രം സമർപ്പിച്ചത്. കേസിൽ കാവ്യക്കെതിരെ ബൈജു കൊട്ടാരക്കര രംഗത്ത് എത്തിയിരിക്കുകയാണ്.

കാവ്യ മാധവനിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെയിലാണ് ഇതിലെ തിരിമറികള്‍ ഒരുപാട് നടന്നിട്ടുള്ളത്. തിരുവനന്തപുരത്ത് സീരിയൽ നിർമ്മിക്കുന്ന സ്ത്രീയുമായി കാവ്യാമാധവൻ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ പോയി കണ്ടിരുന്നു. അതിന് ശേഷമാണ് കേസില്‍ വേറെ ഒരു ട്വിസ്റ്റ് വന്നതെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. അന്നാണ് എ ഡി ജി പി ശ്രീജിത്തിനെ അന്വേഷണ സ്ഥാനത്ത് നിന്ന് മാറ്റി, മറ്റൊരു അതിഥി താരത്തെ അവിടെ കൊണ്ടുവച്ചതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്….

ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പ്രകാരം, ബാലചന്ദ്രകുമാര്‍ ഇരിക്കുന്ന സമയത്താണ്, അന്ന് വി ഐ പി എന്നൊക്കെ വിശേഷിപ്പിച്ച ശരത് ഈ ടാബുമായി കടന്നുചെന്നത്. ഈ ടാബ് അവിടെ എത്തുന്നു. അവര്‍ ഒരുമിച്ചിരുന്ന് അത് കാണുന്നു. ബാലചന്ദ്രകുമാറിന്റെ സാന്നിദ്ധ്യത്തില്‍, പക്ഷേ ബാലചന്ദ്രകുമാര്‍ അത് കാണുന്നില്ല. ദിലീപ്, അനൂപ്, കാവ്യാ മാധവന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അത് കാണുന്നു.

കണ്ടതിന് ശേഷം ആ ടാബ് മടക്കി, ദിലീപ് കാവ്യാ മാധവന്റെ കയ്യിലാണ് കൊടുക്കുന്നത്. ദൃശ്യങ്ങളടങ്ങിയ ടാബാണത്. അതിന് ശേഷം ഈ ശരത്ത് അവിടെ നിന്ന് പോയെന്ന് പറയുന്നു. ഈ ടാബ് തിരിച്ചുകൊണ്ടു പോയിട്ടുമില്ല. ഈ ടാബ് അവിടെ വച്ച് നശിപ്പിക്കുന്ന ബാലചന്ദ്രകുമാര്‍ കണ്ടിട്ടില്ല, പിന്നെ എങ്ങനെയാണ് 201ഉം, 204ഉം വകുപ്പുകളിട്ട് തെളിവ് നശിപ്പിച്ചു എന്ന കാറ്റഗറിയില്‍ ശരത്തിനെ മാത്രം പ്രതിയാക്കുന്നത്.

എന്തുകൊണ്ടാണ് കാവ്യാ മാധവന്‍ പ്രതിയാകാതെ ഇതിനകത്ത് സാക്ഷിയായത്. ലക്ഷ്യയിലാണല്ലോ, കാവ്യ മാധവനും അമ്മയും നടത്തുന്ന ലക്ഷ്യയിലാണല്ലോ, സാഗര്‍ എന്നയാള്‍ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവച്ചത്. മൊഴി മാറ്റിയതും യഥാര്‍ത്ഥ മൊഴിയും എല്ലാം ഇപ്പോള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയല്ലേ.

കാവ്യ മാധവനിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെയിലാണ് ഇതിലെ തിരിമറികള്‍ ഒരുപാട് നടന്നിട്ടുള്ളത്. ആ തിരിമറികള്‍ നടന്നത്, സത്യത്തില്‍ എന്റെ അറിവ് ശരിയാണെങ്കില്‍, തിരുവനന്തപുരത്ത് സീരിയലൊക്കെ നിര്‍മ്മിക്കുന്ന സ്ത്രീയും കാവ്യ മാധവനും കൂടി കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ പോയി കണ്ടുവെന്നും അവിടെ മുതലാണ് കേസില്‍ വേറെ ഒരു ട്വിസ്റ്റ് വന്നതെന്നും ബൈജു കൊട്ടാകരക്കര പറഞ്ഞു.

ഇത് പലയാളുകള്‍ക്കും തിരുവനന്തപുരത്ത് അറിയാം., ഈ അറിയാവുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ പറയും വളച്ചൊടിക്കുകയാണെന്ന്. അതുകൊണ്ടാണ് വ്യക്തമായി പറഞ്ഞത്. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരാളുടെ ഭാര്യയെ ഈ കാവ്യ മാധവനും അതുപോലെ തന്നെ തിരുവനന്തപുരത്തെ സീരിയല്‍ പ്രൊഡ്യൂസറും കൂടി പോയി കണ്ടതിന് ശേഷമാണ് തിരിമറികള്‍ നടന്നതെന്ന് ബൈജു പറഞ്ഞു.

അന്നാണ് എ ഡി ജി പി ശ്രീജിത്തിനെ അന്വേഷണ സ്ഥാനത്ത് നിന്ന് മാറ്റി, മറ്റൊരു അതിഥി താരത്തെ അവിടെ കൊണ്ടുവച്ചതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം , കഴിഞ്ഞ ദിവസം പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ സാഗറിന്റെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത് . കേസിന്റെ ആദ്യഘട്ട വിചാരണയില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‌സന്റ് . ഇദ്ദേഹത്തിന്റെ രഹസ്യ മൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ നിര്‍ണ്ണായക സാക്ഷിയായിരുന്ന സാഗറിന്റെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു .

More in News

Trending

Recent

To Top