ഞങ്ങള്‍ രണ്ട് പേരെയും ഒരു മുറിയിലിട്ട് പൂട്ടുമ്പോള്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ എല്ലാം എടുത്ത് മാറ്റണം; സിനിമകള്‍ വിവാഹത്തെ മാര്‍ക്കറ്റ് ചെയ്യുന്നു; യഥാർത്ഥത്തിൽ വിവാഹജീവിതം കെ ജി എഫ് ആണ്; നാഗ ചൈതന്യയും സമാന്തയും ഇനിയെന്നും ശത്രുക്കൾ?; സമാന്ത ആദ്യമായി പ്രതികരിക്കുന്നു!
ഞങ്ങള്‍ രണ്ട് പേരെയും ഒരു മുറിയിലിട്ട് പൂട്ടുമ്പോള്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ എല്ലാം എടുത്ത് മാറ്റണം; സിനിമകള്‍ വിവാഹത്തെ മാര്‍ക്കറ്റ് ചെയ്യുന്നു; യഥാർത്ഥത്തിൽ വിവാഹജീവിതം കെ ജി എഫ് ആണ്; നാഗ ചൈതന്യയും സമാന്തയും ഇനിയെന്നും ശത്രുക്കൾ?; സമാന്ത ആദ്യമായി പ്രതികരിക്കുന്നു!
ഞങ്ങള്‍ രണ്ട് പേരെയും ഒരു മുറിയിലിട്ട് പൂട്ടുമ്പോള്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ എല്ലാം എടുത്ത് മാറ്റണം; സിനിമകള്‍ വിവാഹത്തെ മാര്‍ക്കറ്റ് ചെയ്യുന്നു; യഥാർത്ഥത്തിൽ വിവാഹജീവിതം കെ ജി എഫ് ആണ്; നാഗ ചൈതന്യയും സമാന്തയും ഇനിയെന്നും ശത്രുക്കൾ?; സമാന്ത ആദ്യമായി പ്രതികരിക്കുന്നു!
ഇത്തരഭാഷാ താരങ്ങൾ ആയാലും ഗോസിപ്പ് പ്രചരിക്കുന്ന കാര്യത്തിൽ ആർക്കും വേർതിരിവ് ഒന്നുമില്ല. തെന്നിന്ത്യൻ താര സുന്ദരി സാമന്തയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ പലപ്പോഴും സിനിമാ വാർത്താ കോളങ്ങളിൽ നിറയാറുണ്ട് .
ഇപ്പോഴിതാ സമാന്ത റത്ത് പ്രഭവും അക്ഷയ് കുമാറും അതിഥികളായി വരുന്ന കോഫി വിത്ത് കരണ്‍ സീസണ് 6 എപ്പിസോഡ് ശ്രദ്ധ നേടുകയാണ് . സമാന്തയുടെ വ്യക്തി ജീവിതത്തിലെ വിവാദ വിഷയങ്ങളെ കുറിച്ച് കരണ്‍ ചോദിക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രതീക്ഷിച്ച രീതിയിലുള്ള മറുപടി താരത്തില്‍ നിന്നും ലഭിച്ചില്ല. വളരെ പക്വതയോടെയാണ് ഓരോ ചോദ്യത്തോടും സമാന്ത പ്രതികരിച്ചത്.
കരണ്‍ ജോഹന്റെ പല ചോദ്യങ്ങള്‍ സമാന്തയുടെ കഴിഞ്ഞുപോയ ദാമ്പത്യത്തെ കുറിച്ചാണ്. എന്നാല്‍ ഒരിടത്ത് പോലും കരണ്‍ ജോഹറോ സമാന്തയോ നാഗ ചൈതന്യയുടെ പേര് എടുത്ത് പറയുന്നില്ല. എപ്പിസോഡ് മുഴുവന്‍ പേര് എടുത്ത് പറയാതെയും, പ്രതികരിച്ചു പോകാവുന്ന ചോദ്യങ്ങളില്‍ നിയന്ത്രണം വിടാതെയും സമാന്തയുടെ പക്വത തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാവുന്നത്.
പ്രണയിക്കാന്‍ ഇപ്പോഴും തയ്യാറാണോ എന്നായിരുന്നു ഒരു ചോദ്യം. അധികം ആലോചിക്കാതെ സമാന്ത പറഞ്ഞു, ഇല്ല. ആ സമ്മര്‍ദ്ദ ഘട്ടം ഒഴിവാക്കിക്കൊണ്ട് അല്പം തമാശ കലര്‍ത്തി, ‘പക്ഷെ അവധിക്കാല ആഘോഷത്തിന് നിങ്ങളൊക്കെയുണ്ടല്ലോ എന്ന തരത്തിലായിരുന്നു സമാന്തയുടെ മറുപടി. പറഞ്ഞ് തീരും മുന്‍പേ കരണ്‍ ഇടപെട്ടു, നിഷേധാത്മകത അല്ലേ എന്ന് ചോദിച്ചപ്പോള്‍, പ്രണയത്തിന് മാത്രം സ്ഥാനമില്ല എന്നായിരുന്നു സമാന്തയുടെ പ്രതികരണം.
വളരെ വേദനയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ദാമ്പത്യ ജീവിതത്തെ കുറിച്ച് കരണ്‍ ജോഹറില്‍ നിന്നും വന്ന അടുത്ത ചോദ്യം. അതിന് വളരെ സിംപോളിക്കായി മറുപടി നല്‍കുകയായിരുന്നു സമാന്ത, നിങ്ങള്‍ ഞങ്ങള്‍ രണ്ട് പേരെയും ഒരു റൂമില്‍ ഇട്ട് അടയ്ക്കുകയാണ് എന്നുണ്ടെങ്കില്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ എല്ലാം എടുത്ത് മാറ്റിവയ്ക്കണം’. അപ്പോള്‍ അത്രയും വലിയ ശത്രുക്കളാണ് നിങ്ങള്‍ ഇപ്പോള്‍ എന്ന് ചോദിച്ചപ്പോള്‍, ഇപ്പോള്‍ എന്നല്ല, ഭാവിയിലും അങ്ങനെ ആയിരിയ്ക്കും എന്ന് സമാന്ത പറഞ്ഞു.
പലരുടെയും ദാമ്പത്യ ജീവിതം തകരാന്‍ കാരണം കരണ്‍ ജോഹര്‍ ആണെന്നും ഒരു ചോദ്യത്തോട് പ്രതികരിക്കവെ സമാന്ത പറഞ്ഞു. ‘നിങ്ങളുടെ സിനിമകള്‍ വിവാഹത്തെ വളരെ അധികം മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. വിവാഹ വേഷങ്ങളും ഡാന്‍സും പാട്ടും ആഘോഷവും എല്ലാം കണ്ടിട്ടാണ് പുതിയ തലമുറയിലുള്ളവര്‍ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നത് കഭി ഖുഷി കഭി ഘം പോലുള്ള രീതികളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെജിഎഫ് ആണെന്ന് മനസ്സിലാവുന്നത് പിന്നീടാണ്’ എന്നാണ് സമാന്ത പറഞ്ഞത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...