Connect with us

സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ടാണോ തുണി അഴിച്ചു കാണിക്കുന്നത്?; ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം എന്താകും?; രണ്‍വീര്‍ സിംഗിന്റെ ഫോട്ടോഷൂട്ട്; മലയാളികളുടെ പ്രതികരണങ്ങൾ !

News

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് രണ്‍വീര്‍ സിംഗിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. നഗ്നനായി പോസ് ചെയ്തു കൊണ്ടാണ് താരം ആരാധകരെ ഞെട്ടിച്ചത്. പേപ്പര്‍ മാഗസിനുവേണ്ടി ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ കണ്ട് ഞെട്ടിയിരിക്കുന്നത്.

‘ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെ മാഗസിന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധക കമന്റുകളുടെ ബഹളമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് രൺവീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

“എന്ത് കോപ്രായം കാട്ടിയാലും അതിനെ എല്ലാം പിന്തുണക്കാൻ ആള് ഉള്ളടത്തോളം ഇത്തരം കോപ്രായങ്ങൾ വർദ്ധിച്ചു കൊണ്ടേ ഇരിക്കും .സോഷ്യൽ മീഡിയ യുടെ വരവോടെ ആളുകൾ ഫേമസ് ആവാൻ എന്ത് വൃത്തികേടും കാണിക്കുന്ന കാലഘട്ടമാണ് ഇത്.” എന്നാണ് ഷാജഹാൻ എന്ന വ്യക്തി കുറിച്ചിരിക്കുന്നത്.

“എത്രയോ തുണിയില്ലാത്ത സ്ത്രീ മോഡലുകൾ ഉണ്ട്. ഇനിയും തുണിയുടുക്കാത്ത ആണരുത്തനെ ഞങ്ങൾ കാണട്ടെ. പൊളി ഫോട്ടോ ആണ്.” എന്ന് പ്രീത പറയുന്നു.

“ഉടുതുണിക്ക്‌ മറു തുണിയിലാത്ത കോടിക്കണക്കിനു ദരിദ്രനാരായണന്മാരുള്ള ഇൻഡ്യയിൽ അവരോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണു രൺവീർ സിംഗ്‌ ഒരു ജെട്ടി പോലുമില്ലാതെ ഫോട്ടോഷൂട്ട്‌ നടത്തിയതെന്ന് എത്ര പേർക്കറിയാം?” എന്ന് ട്രോളിക്കൊണ്ട് അൽത്താഫ് കമന്റിട്ടുണ്ട്.

ഇങ്ങനെ കമെന്റുകൾ പൊതുജനം പലവിധം കുറിക്കുന്നുണ്ട്. പക്ഷെ ഒരു “സിനിമാ നടി” വരുന്നത്ര മികച്ച പ്രതികരണം ഒന്നും രംബീറിന് കിട്ടിക്കണ്ടില്ല. സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ടാണോ തുണി അഴിച്ചു കാണിക്കുന്നത് എന്നാണ് നായികമാരുടെ ഫോട്ടോഷൂട്ടുകൾക്ക് താഴെ വരാറുള്ള പ്രതികരണം.

1972ൽ കോസ്‌മോപൊളിറ്റൻ മാസികയിലെ ബർട്ട് റെയ്‌നോൾഡ്‌സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ ഈ ഫോട്ടോഷൂട്ട്.

about ranbeer

More in News

Trending

Recent

To Top