News
ഇന്ന് ജൂലൈ 22… ഡാഡി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടേണ്ടതായിരുന്നു; എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ദിവസം; നീറുന്ന ഓർമ്മകളുമായി സൗഭാഗ്യ വെങ്കിടേഷ്!
ഇന്ന് ജൂലൈ 22… ഡാഡി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടേണ്ടതായിരുന്നു; എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ദിവസം; നീറുന്ന ഓർമ്മകളുമായി സൗഭാഗ്യ വെങ്കിടേഷ്!
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് സൗഭാഗ്യ ജനിച്ച് വളർന്നതെങ്കിലും ഇതുവരെ സിനിമയിലൊന്നും സൗഭാഗ്യ മുഖം കാണിച്ചിട്ടില്ല. നൃത്തവും ടിക് ടോക് വീഡിയോയും മാത്രം പങ്കുവച്ചാണ് സൗഭാഗ്യ മലയാളികളുടെ ഹൃദയം കീഴടക്കിയത്.
അടുത്തിടെ അമൃത ടിവിയിലെ ഒരു ഹാസ്യ പരമ്പരയിൽ ഭർത്താവ് അർജുനൊപ്പം സൗഭാഗ്യയും അഭിനയിച്ച് തുടങ്ങിയിരുന്നു. അർജുനാണ് സൗഭാഗ്യയ്ക്ക് മുമ്പ് അഭിനയത്തിൽ അരങ്ങേറിയത്. ചക്കപ്പഴം എന്ന ഫ്ലവേഴ്സ് ടിവിയിലെ ഒരു ഹാസ്യ പരമ്പരയിൽ അഭിനയിച്ചുകൊണ്ടായിരുന്നു അർജുന്റെ തുടക്കം. സ്വഭാവിക അഭിനയശൈലിയും നർമ്മബോധവും കൊണ്ട് അർജുൻ അതിവേഗത്തിൽ പ്രേക്ഷക മനസിൽ ഇടംനേടി.
നടി താര കല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഇപ്പോൾ അമ്മയ്ക്കൊപ്പം നൃത്തം പഠിപ്പിക്കാനും സൗഭാഗ്യ സജീവമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സൗഭാഗ്യയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. 2017 ജൂലൈ 30ന് പനി ബാധിച്ചാണ് സൗഭാഗ്യയുടെ അച്ഛൻ രാജാറാം അന്തരിച്ചത്.
ഏതാണ്ട് ഒമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സീരിയലുകളിലെ നായകവേഷം തന്നെ മതിയായിരുന്നു രാജാറാമിനെ ടെലിവിഷൻ പ്രേക്ഷരോട് അടുപ്പിക്കാൻ. ഇതിന് പുറമെ അവതാരകൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലുമെല്ലാം രാജാറാം തിളങ്ങിയിരുന്നു.
എന്നാൽ അദ്ദേഹത്തിന് വേണ്ടത്ര ഇടം സിനിമാലോകത്തോ കലാലോകത്തോ കിട്ടിയില്ല എന്ന ദുഖം പിന്നീട് താരയും സൗഭാഗ്യയും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും അച്ഛനെ കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുകയാണ് സൗഭാഗ്യ.
സോഷ്യൽമീഡിയയിലാണ് താരം അച്ഛനൊപ്പമുള്ള ഫോട്ടോകളും നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. അച്ഛനെ മിസ് ചെയ്യുമ്പോഴെല്ലാം തന്റെ മകളെ എടുത്ത് ചുംബിക്കുകയാണ് ചെയ്യുന്നത് എന്ന് സൗഭാഗ്യ പറഞ്ഞു.
‘ഞാൻ എന്റെ അച്ഛനെ മിസ് ചെയ്യുമ്പോഴെല്ലാം… ഞാൻ ഇത് ചെയ്യുന്നു. തിരിച്ച് വന്നതിന് നന്ദി… ഇന്ന് ജൂലൈ 22… ഡാഡി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടേണ്ടതായിരുന്നു. ദൈവത്തിന് മറ്റ് പദ്ധതികളുണ്ടെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ജൂലൈ 22 ജീവിതത്തെ മാറ്റിമറിച്ച തീയതിയായിരുന്നു… എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ദിവസം.
ഇപ്പോഴും ദൈവത്തോട് എന്തുകൊണ്ട്? ഇങ്ങനെ എന്ന് ചോദിക്കാറുണ്ട് ഞാൻ. ഞാൻ ശരിക്കും എന്റെ ഡാഡിയെ മിസ് ചെയ്യുന്നു..’ സൗഭാഗ്യ കുറിച്ചു. കുറിപ്പിനൊപ്പം അച്ഛനൊപ്പമുള്ള പഴയ ചിത്രങ്ങളും സൗഭാഗ്യ പങ്കുവെച്ചു.
അടുത്തിടെ ഒരു ചാനൽ പരിപാടിക്കെത്തിയപ്പോൾ അച്ഛന്റെ ഓർമകൾ സൗഭാഗ്യ പങ്കുവെച്ചിരുന്നു. താൻ അമ്പത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാൽ ഫോട്ടോയായിട്ട് കാണാമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നുമാണ് സൗഭാഗ്യ പറഞ്ഞത്.
‘എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്?. പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അത് പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും.’
‘അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് അച്ഛൻ പറയുമായിരുന്നു. അച്ഛന്റെ വാക്കുകൾ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെൺകുഞ്ഞ് വേണമെന്ന് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചു. അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു.’
‘അദ്ദേഹം ഏറ്റവും മികച്ച് നിന്ന കഥാപാത്രം അതായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛനെന്ന് വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ’ എന്നാണ് സൗഭാഗ്യ പറഞ്ഞത്.\
about soubhagya
