Connect with us

ആണ്‍മക്കളുടെ കൂടെയുള്ള ഫോട്ടോ കണ്ടിട്ട് അവർ പറഞ്ഞത് ഇങ്ങനെ…; കേസ് കൊടുത്തിട്ടും എങ്ങും എത്തിയില്ല; മലയാളികൾക്ക് എന്നെ അത്ര ഇഷ്ടമല്ല ; ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ വൈറലാകുന്നു!

News

ആണ്‍മക്കളുടെ കൂടെയുള്ള ഫോട്ടോ കണ്ടിട്ട് അവർ പറഞ്ഞത് ഇങ്ങനെ…; കേസ് കൊടുത്തിട്ടും എങ്ങും എത്തിയില്ല; മലയാളികൾക്ക് എന്നെ അത്ര ഇഷ്ടമല്ല ; ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ വൈറലാകുന്നു!

ആണ്‍മക്കളുടെ കൂടെയുള്ള ഫോട്ടോ കണ്ടിട്ട് അവർ പറഞ്ഞത് ഇങ്ങനെ…; കേസ് കൊടുത്തിട്ടും എങ്ങും എത്തിയില്ല; മലയാളികൾക്ക് എന്നെ അത്ര ഇഷ്ടമല്ല ; ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ വൈറലാകുന്നു!

മലയാളികൾക്കിടയിൽ പലപ്പോഴും ചർച്ചയാകുന്ന പേരാണ് ഭാഗ്യലക്ഷ്മി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് ഭാഗ്യലക്ഷ്മി. താരത്തെ തേടി അധികവും വിമർശങ്ങളാണ് എത്താറുള്ളത്. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലും ഭാഗ്യലക്ഷ്മി പങ്കെടുത്തിരുന്നു. പക്ഷേ അന്ന് നിറയെ വിമര്‍ശനമാണ് ലഭിച്ചത്. അതിന് കാരണം കേരളത്തിലുള്ളവര്‍ക്ക് തന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്നാണ് താരമിപ്പോള്‍ പറയുന്നത്.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങണമെന്ന് തീരുമാനിച്ചതും സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടാവുന്ന അക്രമണങ്ങളെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് ഭാഗ്യലക്ഷ്മിയിപ്പോള്‍.

ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ വായിക്കാം…
“‘ഒത്തിരി കാലം മുന്‍പ് മുതലേ എനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടാവുന്നുണ്ട്. എട്ട് വര്‍ഷം മുന്‍പ് ഒരു അനുഭവം ഉണ്ടായി. അത് പറയാന്‍ പറ്റുന്നിടത്തൊക്കെ ഞാന്‍ പറയും. കാരണം അങ്ങനെ എങ്കിലും ആ വ്യക്തിയോടുള്ള ദേഷ്യം തീര്‍ക്കാമല്ലോ. ഇവിടുത്തെ നിയമം എന്നെ സഹായിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഞാന്‍ എന്റെ രണ്ട് മക്കളുടെ കൂടെ ഇരിക്കുന്ന ഫോട്ടോ ഇട്ടു. എന്നാല്‍ അതെന്റെ മക്കളല്ലെന്ന് പറഞ്ഞാണ് കമന്റുകള്‍ വന്നത്. “ഇവരെ കണ്ടിട്ട് ഇത്രയും വലിയ മക്കളുണ്ടെന്ന് പറയില്ല. ഇത് വേറെ ഏതോ രണ്ട് പുരുഷന്മാരാണ്, അവരുടെ കൈ എവിടെയാണ് ഇരിക്കുന്നതെന്ന് നോക്കൂ'” തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്’.

ശരിക്കും ഓണത്തിന്റെ അന്ന് മക്കളെ രണ്ട് വശത്തും ഇരുത്തി അവരുടെ മടിയില്‍ കൈ വച്ച് ഇരുന്ന് എടുത്ത ചിത്രമാണിത്. എന്റെ മക്കളെ കുറിച്ചാണ് ഇത് പറയുന്നത്. ഇതൊക്കെ എങ്ങനെയാണ് ഒരു അമ്മ സഹിക്കുക. അങ്ങനെ കമന്റിട്ട ആളെ കണ്ടുപിടിച്ച് കേസ് കൊടുത്തു. പക്ഷേ അത് എവിടെയും എത്തിയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ബിഗ് ബോസില്‍ പോയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി.. ‘എന്നെ മലയാളികള്‍ക്ക് അത്ര ഇഷ്ടമല്ല. അത് ഞാന്‍ പൊതുവേ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. അതിന് കാരണം ഞാന്‍ മിണ്ടാതിരിക്കത്തില്ല എന്നതാണ്. ഞാന്‍ സംസാരിക്കും. സംസാരിക്കുന്ന പെണ്ണിനെ ഇവിടെയുള്ളവര്‍ക്ക് ഇഷ്ടമല്ല.

അതുകൊണ്ട് തന്നെ ഞാന്‍ നല്ലത് പറഞ്ഞാലും മോശം പറഞ്ഞാലുമൊക്കെ എന്നെ ചീത്ത വിളിക്കുന്നവരുണ്ട്. എന്നെ പരിചയമില്ലാത്ത ആളുകളാണ് ചീത്ത വിളിക്കുന്നത്. അവര്‍ക്കൊന്നും എന്നെ ഇഷ്ടമില്ലെന്നുള്ളതാണ് അതിന്റെ കാരണം’ ഭാഗ്യലക്ഷ്മി പറയുന്നു..

‘ലോക്ഡൗണും മറ്റ് പ്രശ്‌നങ്ങളുമൊക്കെ വന്ന് മാനസിക സംഘര്‍ഷത്തില്‍ നില്‍ക്കുമ്പോഴാണ് ബിഗ് ബോസില്‍ നിന്നുള്ള ഓഫര്‍ വരുന്നത്. മക്കള്‍ വേണ്ടെന്നാണ് പറഞ്ഞതാണ്. അമ്മയ്ക്ക് അതിന്റെ കളി അറിയില്ലെന്ന് അവര്‍ പറഞ്ഞെങ്കിലും ഒരു വീടിനകത്ത് താമസിക്കുന്നതിലെന്ത് കളിയാണുള്ളതെന്ന് ഞാനും ചിന്തിച്ചു.

ഞാന്‍ ആ ഗെയിമിനെ കുറിച്ച് ചിന്തിച്ചത് തെറ്റിപ്പോയി. സ്ഥിരമായി പ്രതികരിച്ച് കൊണ്ടിരിക്കുന്ന എനിക്ക് അതിന് സാധിക്കാതെ വന്നതോടെ ഡിപ്രഷനായി.

അത് മക്കള്‍ക്ക് മനസിലായി തുടങ്ങിയതോടെ അവര്‍ ബിഗ് ബോസിലേക്ക് വിളിച്ചു. അമ്മ ഇങ്ങനെ മാനസിക സമ്മര്‍ദ്ദത്തിലാണ്. അവരെ വീട്ടിലേക്ക് തിരിച്ച് വിടാന്‍ പറഞ്ഞു. പക്ഷേ അതൊന്നും കുഴപ്പമില്ലെന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഞാനും പുറത്തേക്ക് പോവണമെന്ന് തന്നെ പറഞ്ഞു. ഇതിനിടയില്‍ കുട്ടികളുടെ അച്ഛന്റെ മരണം കൂടി വന്നതോടെ എനിക്ക് പുറത്ത് കടക്കാനുള്ള കാരണവുമായി എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

about bhagyalakshmi

Continue Reading
You may also like...

More in News

Trending

Recent

To Top