Connect with us

നടിയുടെ ക്രൂര ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം, കൂർമ്മ ബുദ്ധിയിൽ ആ ദൃശ്യങ്ങൾ ചെയ്തത്! വളഞ്ഞിട്ട് പൂട്ടാൻ ‘102’ പേരും…അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍… ജനപ്രിയ നായകൻ കുരുക്കിൽ

News

നടിയുടെ ക്രൂര ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം, കൂർമ്മ ബുദ്ധിയിൽ ആ ദൃശ്യങ്ങൾ ചെയ്തത്! വളഞ്ഞിട്ട് പൂട്ടാൻ ‘102’ പേരും…അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍… ജനപ്രിയ നായകൻ കുരുക്കിൽ

നടിയുടെ ക്രൂര ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം, കൂർമ്മ ബുദ്ധിയിൽ ആ ദൃശ്യങ്ങൾ ചെയ്തത്! വളഞ്ഞിട്ട് പൂട്ടാൻ ‘102’ പേരും…അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍… ജനപ്രിയ നായകൻ കുരുക്കിൽ

നടി ആക്രമണക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നിൽക്കവെയായിരുന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മാസ്സ് എൻട്രി. കേസുമായി ബന്ധപ്പെട്ട് ചില നിർണ്ണായക വെളിപ്പെടുത്തലും നടത്തി. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലാണ് തുടരന്വേഷണത്തിലേക്ക് നയിച്ചത്. സംഭവബഹുലമായിരുന്നു ആറ് മാസം നീണ്ട അന്വേഷണ കാലഘട്ടം. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനിൽക്കുകയാണ്. കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുകയാണ്

നടിയുടെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രം. ദൃശ്യം ഒളിപ്പിക്കാൻ സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. കാവ്യമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈംബ്രാ‌ഞ്ച് ആരോപിച്ച അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും കഴിയാതെയാണ് അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത്.

ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കുമൊടുവിലാണ് ക്രൈംബ്രാ‌ഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ വന്ന ഏക പ്രതി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നു എന്നതാണ് ശരത്തിനെതിരായ കുറ്റം. കേസിൽ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ഉൾപ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് കുറ്റപത്രം പറയുന്നു. എന്നാൽ ഇത് പോലീസിന് കണ്ടെടുക്കാൻ കഴിയാത്തവിധം ഒളിപ്പിച്ചു. 2017 ൽ ദിലീപിന്‍റെ വീട്ടിൽ വെച്ച് ദൃശ്യം ദിലീപ് കണ്ടത് താൻ കണ്ടുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോൺ പരിശോധനയിൽ നിന്ന് കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. 2017 നംവബർ 30 ഫോണിൽ സേവ് ചെയ്ത നാല് പേജുകളിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീൻ വിവരങ്ങളുണ്ട്. ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെയെന്നതിന്‍റെ തെളിവായാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.

കാവ്യമാധവനെ ഗൂഢാലോചനയിൽ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ഉൾപ്പെടുത്തിയത്. കാവ്യയും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാൻ മേക്കപ്പ് ആർട്ടിസ്റ്റ് ര‌ഞ്ജുരഞ്ജിമാരെ സാക്ഷികളാക്കി. കാവ്യയുടെ മുൻ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ഇവർ.

അതേസമയം തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈാം ബ്രാ‌ഞ്ച് ആരോപിച്ച അഭിഭാഷകർക്കെതിരെ സാക്ഷിയോ പ്രതിയോ ആക്കാതെയാണ് കുറ്റപത്രം. ഇവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. അഭിഭാഷകരുടെ നിർദ്ദേശ പ്രകാരം തെളിവ് നശിപ്പിച്ച ഹാക്കർ സായ് ശങ്കർ, മഞ‌്ജു വാര്യർ, ദിലീപിന്‍റെ മുൻ വീട്ടുജോലിക്കാരൻ ദാസൻ, പൾസർ സുനിയുടെ അമ്മ അടക്കം കേസിൽ സാക്ഷികളാണ്.

More in News

Trending

Recent

To Top