സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗം ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. സച്ചിയുടെ പ്രിയതമയായ സിജിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സച്ചിയെക്കുറിച്ച് വാചാലയായുള്ള സിജിയുടെ അഭിമുഖം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സച്ചിയുമായുള്ള പ്രണയത്തെക്കുറിച്ചാണ് സിജി അഭിമുഖത്തില്‍ മനസ്സുതുറന്നത്. പ്രണയം എല്ലാവര്ക്കും തോന്നും.
അത് അസ്ഥിയില്‍ പിടിക്കാനായി എന്തെങ്കിലും കാരണം വേണമെന്നാണ് സച്ചി പറയാറുള്ളത്.
സച്ചിക്ക് വളരെ ശക്തമായ നിലപാടുകളുണ്ട്. ആര്‍ക്ക് വേണ്ടിയും അഭിപ്രായം മാറ്റാത്തയാളാണ് ഞാന്‍. അങ്ങനെയുള്ള ഞങ്ങള്‍ക്ക് തീവ്രമായി പ്രണയിക്കാന്‍ കഴിഞ്ഞു. സച്ചിയുടെ ഈഗോയില്‍ നമുക്കൊന്നും ചെയ്യാനില്ല. സ്നേഹം കൊണ്ട് മാത്രമേ സച്ചിയെ മാനേജ് ചെയ്യാനാവൂ. സത്യസന്ധതയും മനുഷ്യത്വവും സച്ചിക്ക് കൂടുതലാണ്. ഒരു വാക്ക് പറഞ്ഞാല്‍ അത് നിലനിര്‍ത്തുന്നയാളാണ് ഞാന്‍. സിജി പറയുന്നു.
ഒരു ശ്വാസത്തിലൂടെ സച്ചിയെ എനിക്ക് മനസിലാവുമായിരുന്നു. സ്നേഹത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തോല്‍പ്പിക്കാന്‍ മത്സരിച്ചവരാണ്. അതില്‍ നീയേ തോല്‍ക്കൂയെന്ന് പറയാറുണ്ടായിരുന്നു.
എഴുതാനിരുന്ന് കഴിഞ്ഞാല്‍ പെട്ടെന്ന് തീര്‍ക്കും. ആ സമയങ്ങളില്‍ മദ്യപിക്കുകയോ മാംസം കഴിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ല. മൂകാംബികയില്‍ റൂമെടുത്ത് എഴുതിത്തീര്‍ത്ത് സ്ക്രിപറ്റ് പൂജിച്ചാണ് തിരികെ വരുന്നതെന്നും സിജി അഭിമുഖത്തില്‍ പറഞ്ഞു.
ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായാണ് സച്ചി സിനിമയില്‍ തുടക്കം കുറിച്ചത്. തിരക്കഥാകൃത്തായി അരങ്ങേറിയതിന് ശേഷമായാണ് സംവിധാനമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചത്. സിനിമയെക്കുറിച്ച് പഠിക്കണമെന്നാഗ്രഹിച്ചുവെങ്കിലും അത് സാധ്യമായിരുന്നില്ല. സിഎയ്ക്ക് പഠിക്കുന്നതിനിടയിലായിരുന്നു നിയമം പഠിച്ചതും പിന്നീട് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തതും
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....