Malayalam
റോക്കി ഭായ്ക്ക് സംഗീതമൊരുക്കിയ സംവിധായകൻ ഇനി പൃഥ്വിരാജ് പടത്തിൽ, രവി ബസ്‍റൂറിനെ സ്വാഗതം ചെയ്‍ത് പൃഥ്വിരാജ്
റോക്കി ഭായ്ക്ക് സംഗീതമൊരുക്കിയ സംവിധായകൻ ഇനി പൃഥ്വിരാജ് പടത്തിൽ, രവി ബസ്‍റൂറിനെ സ്വാഗതം ചെയ്‍ത് പൃഥ്വിരാജ്
ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ന്റെ സംഗീത സംവിധായകനാണ് രവി ബസ്രൂർ. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘കാളിയന്’ സംഗീതമൊരുക്കാന്‍ തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ
പൃഥ്വരാജ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആയിരിക്കും ചിത്രത്തിന് സംഗീതം ഒരുക്കുന്നതെന്ന് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു
ബസ്രൂറിന്റെ രണ്ടാമത്തെ മലയാള സിനിമയായിരിക്കും ‘കാളിയന്‍’. റോഡ് മൂവിയായ ‘മഡ്ഡി’യാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ മലയാള സിനിമ. മലയാളത്തില്‍ നിന്നും മറ്റൊരു കെജിഎഫ് പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
‘കെജിഎഫ്’, ‘ബാഹുബലി’ പോലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഉത്തരമാണ് ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന കാളിയന്‍ പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 1600കളുടെ പശ്ചാത്തലത്തില്‍ ഒരു മനുഷ്യന്റെ ജീവിതമാണ് സിനിമ സംസാരിക്കുന്നത്. സിനിമയില്‍ നിരവധി സംഘട്ടന രംഗങ്ങള്‍ ഉണ്ട്. ഒരു മാസ് കൊമോഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും കാളിയനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ധേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയണ് ചിത്രം പറയുന്നത്. തെക്കന്‍ പാട്ടുകളില്‍ നിന്നും ചരിത്രം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചരിത്ര കഥാപാത്രമായ ഇരവിക്കുട്ടിപ്പിള്ളയുടെ വലംകൈ ആയിരുന്നു കാളിയന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.