Connect with us

സച്ചിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സുഹൃത്തുക്കളുടെ അട്ടഹാസവും ചിരിയും ബഹളവും ആയിരുന്നേനെ…; അറിയാനും സന്തോഷിക്കാനും അവനില്ലല്ലോ….’; വിങ്ങിപ്പൊട്ടി സച്ചിയുടെ ഭാര്യയും സഹോദരിയും!

News

സച്ചിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സുഹൃത്തുക്കളുടെ അട്ടഹാസവും ചിരിയും ബഹളവും ആയിരുന്നേനെ…; അറിയാനും സന്തോഷിക്കാനും അവനില്ലല്ലോ….’; വിങ്ങിപ്പൊട്ടി സച്ചിയുടെ ഭാര്യയും സഹോദരിയും!

സച്ചിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സുഹൃത്തുക്കളുടെ അട്ടഹാസവും ചിരിയും ബഹളവും ആയിരുന്നേനെ…; അറിയാനും സന്തോഷിക്കാനും അവനില്ലല്ലോ….’; വിങ്ങിപ്പൊട്ടി സച്ചിയുടെ ഭാര്യയും സഹോദരിയും!

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന്റെ സന്തോഷം മലയാളികൾക്ക് ഏറെയുണ്ട്. കാരണം മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ നിരവധി താരങ്ങളാണ് പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത് .

കൂട്ടത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ കണ്ണുനീർ തുടച്ചുകൊണ്ടാകും
കയ്യടിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് സച്ചിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്.

മികച്ച സംവിധാനം സച്ചിയെന്ന് ജൂറി അം​ഗങ്ങൾ അനൗൺസ് ചെയ്തപ്പോൾ അത് കേൾക്കാനുള്ള ഭാ​ഗ്യം പക്ഷെ സച്ചിക്ക് ഇല്ലാതെ പോയി. 2020ലാണ് സച്ചി ഈ ലോകത്ത് നിന്ന് വിടപറഞ്ഞ് പോയത്. മികച്ച സംവിധായകനുള്ളത് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഇപ്രാവശ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ സച്ചിയുടെ അയ്യപ്പനും കോശിയും നേടി. സച്ചിയുടെ ഭാര്യ സിജിയും സച്ചിയുടെ സഹോദരിയും സച്ചിക്ക് ദേശീയ പുരസ്കാരം ലഭിച്ചുവെന്ന വാർത്ത പൊട്ടികരഞ്ഞുകൊണ്ടാണ് കേട്ടത്.

അറിയാനും സന്തോഷിക്കാനും അവനില്ലല്ലോ… എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ഈ വാർത്തയോട് പ്രതികരിച്ചത്. സന്തോഷമല്ല സങ്കടമാണ് തോന്നുന്നതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. സച്ചിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സുഹൃത്തുക്കളുടെ അട്ടഹാസവും ചിരിയും ബഹളവും ആയിരുന്നേനെ. അയ്യപ്പനും കോശിയും എഴുതി തുടങ്ങുന്നതിന് മുമ്പ് തന്നെ അവാർഡിനെ കുറിച്ച് പറയുമായിരുന്നു. ഞാൻ ഒരിക്കൽ നാഷണൽ അവാർ‌ഡ് വാങ്ങാൻ പോകുമെന്ന്.

‘ഒരുപാട് കഥകൾ സച്ചി ബാക്കിവെച്ചിട്ടുണ്ട്. അവയെല്ലാം അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് മുകളിൽ നിൽക്കുന്നവയാണ്. സച്ചിയുടെ സിനിമ ഇനി ഒരിക്കലും ഉണ്ടാകില്ല. പക്ഷെ സച്ചിയുടെ കഥകൾ സിനിമകളാകും. അതിനുള്ള ശ്രമത്തിലാണ് ‍ഞങ്ങൾ.’

‘പുരസ്കാരം വാങ്ങുന്നത് സംബന്ധിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷെ സച്ചിയുടെ സഹോദരി സജിത കൂടി വരണമെന്നാണ് എന്റെ ആ​ഗ്രഹം. കാരണം സച്ചിയുടെ എഴുത്തിനെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചതും മനസിലാക്കിയതും സജിതയാണ്.’

‘അവരുടെ സഹോദര സ്നേ​ഹം കാണുമ്പോൾ നമുക്കും അസയ തോന്നും. സച്ചിയെ ഞാൻ‌ ആദ്യം പരിചയപ്പെട്ടപ്പോൾ സച്ചി എനിക്ക് ആദ്യം വിളിച്ച് തന്ന ഫോൺ കോൾ സജിതയുടേതായിരുന്നു’ സച്ചിയുടെ ഭാര്യ സിജി പറഞ്ഞു.

‘സച്ചിയുടെ കവിതകൾ ഉൾപ്പെടുത്തി ഞാൻ പുസ്തകം പ്രസിദ്ദീകരിച്ചിരുന്നു. സച്ചിയുടെ ജീവചരിത്ര കുറിപ്പ് പ്രസിദ്ദീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിരവധിപ്പേർ ഓർമ കുറിപ്പുകൾ തന്നിട്ടുണ്ട്. ജീവിതാവസാനം വരെ അഭിമാനിക്കാനുള്ള വക തന്നിട്ടാണ് സച്ചി പോയിരിക്കുന്നത്.’

https://youtu.be/zvyEXjEh6N8

‘പക്ഷെ അവൻ ഇതൊന്നും അറിയുകയോ സന്തോഷിക്കുകയോ ചെയ്യുന്നില്ലല്ലോയെന്ന് ആലോചിക്കുമ്പോഴാണ് വിഷമം’ സഹോദരി സജിത പറഞ്ഞു. ‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.’

‘പിന്നെ സച്ചി… എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ… എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’

‘ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. നാല് അവാർഡുകളാണ് ദേശീയതലത്തിൽ അയ്യപ്പനും കോശിയും സ്വന്തമാക്കിയത്.

ബിജു മേനോൻ മികച്ച സഹനടൻ എന്ന ടൈറ്റിൽ സ്വന്തമാക്കിയപ്പോൾ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയണ് നേടിയത്. മികച്ച സംഘട്ടന സംവിധാനത്തിനും അയ്യപ്പനും കോശിയും പുരസ്കാരം നേടി. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

സ്വകാര്യ ആശുപത്രിയിൽ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്ക് പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

തുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തലച്ചോറിലേക്ക് രക്തമെത്തുന്നത് നിലച്ചതാണ് സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്. സുഹൃത്തായ സേതുവുമായി ചേർന്ന് എഴുതിയ ചോക്ലേറ്റായിരുന്നു ആദ്യ സിനിമ.

about sachi

More in News

Trending