സുബിന് ഗാര്‍ഗിനെ സിടി സ്കാനിന് വിധേയനാക്കി. പരിക്ക് ഗുരുതരമല്ല എന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാര്ഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രുഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കൂടാതെ ഇതിന്റെയെല്ലാം മേല്‍നോട്ടത്തിന് ആരോഗ്യമന്ത്രി കേശബ് മഹന്തയെ നിയോഗിക്കുകയും ചെയ്തിരുന്നു. അസ്സാമി സംഗീതജ്ഞനായ സുബിന് ഗാര്‍ഗ് ഇമ്രാന് ഹഷ്മിയുടെ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെയാണ് പ്രശസ്തി നേടുന്നത്.
ക്രിഷ് 3യിലെ ദില്‍ തൂ ഹി ബതാ എന്ന ഗാനം ഉള്‍പ്പടെ നിരവധി ഗാനങ്ങള്‍ ആലപിച്ചു. ബോളിവുഡിനൊപ്പും അസ്സാമി, ബിഹാറി ഭാഷകളിലും ശ്രദ്ധേയനാണ്. അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച കാഞ്ചന്‍ജംഗ, മിഷന് ചൈന, ദീന്‍ബന്ധു തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...