News
മെട്രോയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്ത് യുവതി; പിന്നാലെ കേസെടുത്ത് അധികൃതര്‍, കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വിവരം
മെട്രോയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്ത് യുവതി; പിന്നാലെ കേസെടുത്ത് അധികൃതര്‍, കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വിവരം
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് റീല്‍സ്. ഇതിനായി യുവാക്കള്‍ പലയിടത്ത് വെച്ചും വീഡിയോകള്‍ ചിത്രീകരിക്കാറുണ്ട്. ഇപ്പോഴിതാ ഹൈദരാബാദ് മെട്രോയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്ത യുവതിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് അധികൃതര്‍. തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ഹൈദരാബാദ് മെട്രോ റെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
യുവതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വീഡിയോയില്‍ കാണുന്ന മറ്റ് യാത്രക്കാര്‍ യുവതിയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടുന്നതായി തോന്നുന്നില്ലെന്ന് നിരവധി പേര്‍ പ്രതികരിച്ചു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുകയാണ് ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നു. ഇതൊക്കെ പൊതുഗതാഗത സംവിധാനങ്ങളില്‍ അനുവദനീയമാണോ എന്നും ചിലര്‍ ചോദ്യം ചെയ്തു.
മെട്രോ സ്‌റ്റേഷനുകള്‍ വിനോദ കേന്ദ്രങ്ങളായും നൃത്തവേദികളായും മാറ്റിയോ എന്ന് ഹൈദരാബാദ് മെട്രോ റെയിലിനെ ടാഗ് ചെയ്തുകൊണ്ട് ഒരാള്‍ ചോദിച്ചു.
അതേസമയം യുവതിയ്ക്ക് പിന്തുണയുമായും ചിലര്‍ രംഗത്തെത്തി. ‘ചൈനയിലായിരുന്നപ്പോള്‍ തെരുവില്‍ നാടോടികള്‍ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ട്. മനോഹരമായ കാഴ്ചയാണത്.
ഇവിടെ ഹൈദരാബാദില്‍ ഓട്ടോകളില്‍ സ്പീക്കറില്‍ പാട്ടുകള്‍ വയ്ക്കാറുണ്ട്. ഗതാഗതക്കുരുക്കിലൂടെയുള്ള വിരസമായ യാത്രകളില്‍ അത് ആശ്വാസമാണ്. ആര്‍ക്കും ഉപദ്രവമുണ്ടാക്കാത്ത അത്തരം കാര്യത്തില്‍ എന്തിനാണിത്ര അസഹിഷ്ണുത കാണിക്കുന്നത്’ എന്ന് യുവതിക്ക് അനുകൂലമായി ഒരാള്‍ ട്വീറ്റ് ചെയ്തു.
