നിരവധി ആരാധകരുള്ള ഗായകനാണ് അദ്നാന് സമി. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗായകന്റെ പുതിയ പോസ്റ്റ് ആണ് ആരാധകരെ ആശങ്കയിലാക്കുന്നത്. ‘അല്‍വിദ’ എന്നെഴുതിയിരിക്കുന്ന വീഡിയോ ആണ് അദ്നാന് സമിയുടെ ഇന്‍സ്റ്റാഗ്രാമിലെ പുതിയ പോസ്റ്റ്. അതേസമയം മുന്‍ പോസ്റ്റുകള്‍ മുഴുവന്‍ നീക്കം ചെയ്തിട്ടുമുണ്ട്.
അല്‍വിദയുടെ അര്‍ത്ഥം വിട എന്നാണ്. പുതിയ പോസ്റ്റിന് പിന്നാലെ അല്‍വിദ പുതിയ പാട്ടാണോ എന്നും എന്താണ് ബാക്കി പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതെന്നും നിരവധി പേര് കമന്റുകളായി ചോദിക്കുന്നുണ്ട്. ശുഭകരമല്ലാത്ത എന്തോ സംഭവിച്ചു എന്ന ഭയത്തിലും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.
ഭര്‍ദോ ഝോലി, ലിഫ്റ്റ് കരാ ദേ, സുന് സരാ തുടങ്ങി അദ്നാന് സമിയുടെ ശബ്ദത്തില്‍ സൂപ്പര്‍ ഹിറ്റുകളായ ഗാനങ്ങള്‍ നിരവധിയാണ്. അദ്ദേഹം തന്നെ പാടിയഭിനയിച്ച ആല്‍ബങ്ങള്‍ വലിയ ഹിറ്റുകളായി.
അദ്ദേഹം തന്റെ രൂപത്തില്‍ വരുത്തിയ മാറ്റം വലിയ വാര്‍ത്തയായിരുന്നു. ഇരുവശത്തേക്കും ചീകിവച്ച മുടിയും വലിയ ആകാരവുമായി കാഴ്ചയില്‍ തന്നെ വ്യത്യസ്തനായിരുന്നു അദ്നാന് സമി. അന്ന് ലഭിച്ച സ്നേഹവും സ്വീകാര്യതയും അദ്ദേഹം ഭാരം കുറച്ച ശേഷവും ആരാധകര്‍ നല്‍കിയിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...