Connect with us

വിവാഹത്തിന്റെ ചെലവെല്ലാം വഹിച്ചത് നെറ്റ്ഫ്‌ളിക്‌സ്; തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതിമാര്‍ക്ക് നോട്ടീസ് അയച്ച് നെറ്റ്ഫഌക്‌സ്

News

നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോഴിതാ വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്‌ളിക്‌സാണ് വഹിച്ചത് എന്നതിനാല്‍ തന്നെ തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതിമാര്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് നോട്ടീസ് അയച്ചിരിക്കുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്ക് നല്‍കിയത്.

ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടില്‍ വിഘ്‌നേഷ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്‌നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് പുറത്ത് വിട്ടിരുന്നു.

മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Continue Reading
You may also like...

More in News

Trending