Social Media
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ സഹോദരിമാര്‍ ഒരൊറ്റ ഫ്രെയിമില്‍; ചിത്രം ഏറ്റെടുത്ത് ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ സഹോദരിമാര്‍ ഒരൊറ്റ ഫ്രെയിമില്‍; ചിത്രം ഏറ്റെടുത്ത് ആരാധകർ
പാരിജാതം പരമ്പരയിലെ രസ്നയെ മിനിസ്ക്രീൻ പ്രേക്ഷകർ മറന്ന് കാണില്ല. അരുണ, സീമ എന്നീ ഐഡന്റിക്കല്‍ ട്വിന്‍സ് ആയിട്ടായിരുന്നു പാരിജാതത്തില്‍ രസ്നയുടെ പ്രകടനം. ഇന്ന് രസ്നയുടെ സഹോദരി മെഷീനയാണ് മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നത്. ‘സത്യ എന്ന പെണ്‍കുട്ടി’ എന്ന പരമ്പരയിലെ സത്യയായെത്തുന്നത് മെർഷീനയാണ്. ഇപ്പോഴിത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചേച്ചിയുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മെര്‍ഷീന.
മലയാള മിനിസ്ക്രീനിലെ പ്രിയ സഹോദരിമാര്‍ ഒരൊറ്റ ഫ്രെയിമില്‍ കണ്ടതിന്റെ സന്തോഷമാണ് ആരാധകർ പ്രകടിപ്പിക്കുന്നത്
ആറാംക്ലാസുമുതല്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ രസ്ന, പാരിജാതം എന്ന പരമ്പരയിലൂടെയാണ് സീരിയല്‍ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. ബൈജു ദേവരാജിന്റെ പാരിജാതത്തിലൂടെ അഭിനയത്തിലേക്കെത്തിയ രസ്ന, ബൈജുവിനെ തന്നെയാണ് ജീവിതത്തിലേക്ക് ക്ഷണിച്ചതും. പാരിജാതത്തിനുശേഷം വൃന്ദാവനം, സിന്ദൂരച്ചെപ്പ് തുടങ്ങിയ പരമ്പരകളിലും രസ്ന എത്തിയിരുന്നു. വിവാഹശേഷം സ്ക്രീനില്‍നിന്നും വിട്ടുനില്‍ക്കുന്ന താരത്തെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകര്‍. സാക്ഷി എന്ന പേരാണ് വിവാഹശേഷം രസ്ന സ്വീകരിച്ചിരിക്കുന്നത്.
