Sports
ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി; വധു വൈശാലി വിശ്വേശ്വരൻ; ആശംസകളുമായി താരങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി; വധു വൈശാലി വിശ്വേശ്വരൻ; ആശംസകളുമായി താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി. വൈശാലി വിശ്വേശ്വരൻ ആണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം.കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ വിജയ് ശങ്കറിന്റെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിവാഹവാർത്ത പുറത്തുവിട്ടത്. കെ.എൽ.രാഹുൽ, യുസ്വേന്ദ്ര ചഹൽ, കരുൺ നായർ തുടങ്ങിയ ഇന്ത്യൻ താരങ്ങളും വിജയ്ക്ക് ആശംസകൾ നേർന്നു.
2018ൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് വിജയ് ശങ്കർ ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. തൊട്ടടുത്ത വർഷം ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഏകദിനം അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പ് ടീമിലും വിജയ് ശങ്കർ അംഗമായിരുന്നു. ഈ വർഷം നടക്കുന്ന ഐപിഎൽ സീസണിലേക്ക് സൺറൈസേഴ്സ് ടീം വിജയ് ശങ്കറിനെ നിലനിർത്തിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...