Malayalam
ധന്യ മേരി വർഗീസിന് ബിഗ് ബോസിലേക്കോ? പ്രതികരണവുമായി താരം
ധന്യ മേരി വർഗീസിന് ബിഗ് ബോസിലേക്കോ? പ്രതികരണവുമായി താരം
മലയാളം ബിഗ് ബോസ് മൂന്നാം സീസൺ പ്രഖ്യാപിച്ചതുമുതൽ ആരൊക്കെയായിരിക്കും മത്സരാര്ഥികളായി എത്തുകയെന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ് നിരവധി പേരുകൾ പ്രചരിക്കുമ്പോൾ ചില താരങ്ങൾ വാർത്ത നിഷേധിച്ച് രംഗത്തെത്തുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയഒന്നടങ്കം പറയുന്ന മറ്റൊരു പേരാണ് സീതാകല്യാണം നടി ധന്യ മേരി വർഗീസിന്റേത്. ധന്യ ബിഗ് ബോസിലേക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ഇ- ടൈംസിനോടാണ് ധന്യ ഇക്കാര്യം വ്യക്തമാക്കിയത്.
‘അടുത്തിടെ എന്റെ കസിനും എന്നോട് ചോദിച്ചിരുന്നു ബിഗ് ബോസിലേക്ക് പോകുന്നുണ്ടോ എന്ന്. അപ്പോഴാണ് എന്റെ പേരും സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ടെന്ന് മനസിലായത്. അതൊരു റൂമർ മാത്രമാണ്. ഞാൻ ബിഗ് ബോസിലേക്കില്ല, എന്നെ ഔദ്യോഗികമായി ആരും ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല- ധന്യ പറയുന്നു.
ഷോയിലേക്ക് വിളി വന്നാൽ പോകുമോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി. ഞാൻ പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഷോ കാണാൻ തമാശയും രസവുമൊക്കെയാണ്. അവിടെ എനിക്ക് പിടിച്ചുനിൽക്കാനാകുമെന്നും, പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല. അവിടെ നല്ലൊരു മത്സരമായിരിക്കും ഇത്തവണയെന്നും ധന്യ പറയുന്നു.
അടുത്തിടെ സീരിയൽ താരം അനുമോളും സുചിത്ര നായരും ബിഗ് ബോസിലേക്കില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം എത്തിയിരുന്നു