അനൂപ് മേനോൻ, സുരഭി ലക്ഷ്മി ചിത്രം പദ്മയെക്കുറിച്ച് നിർമൽ പലായി ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നു. ചിത്രത്തിന് നല്ല പ്രേമോഷൻ കൊടുക്കണമെന്നും അത്ര നല്ല സിനിമയാണ് പദ്മ എന്നുമാണ് നിർമൽ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.
ഇന്നലെ കാണാൻ പോയപ്പോൾ വലിയ ആളില്ല. ‘വലിയ പടങ്ങൾക്ക് അത്രമാത്രം പ്രമോഷൻ കൊടുത്തിട്ടും ആള് കേറാത്ത കാലത്താണ്. നിങ്ങൾ ഒന്നും ചെയ്യാതെ ഇരിക്കുന്നത്..’ എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല. നിങ്ങൾ ഈ പടത്തിന് പ്രമോഷൻ കൊടുക്കണം അനൂപേട്ടാ. നിങ്ങൾ ആരു പറഞ്ഞാലും കേൾക്കില്ലെന്ന് അറിയാം. എങ്കിലും പറയുവാ. ദയവായി നല്ല പ്രമോഷൻ കൊടുക്കണേ.. അത്ര നല്ല സിനിമയാണെന്നുമാണ് നിർമൽ പറഞ്ഞത് .
നടൻ നിർമൽ പാലാഴിയുടെ ഈ പരാതി ഫെയ്സ്ബുക്കിൽ പങ്കുവച്ച് ‘എന്തൊരു ചക്കരയാടാ നീ..’യെന്ന് വിഡിയോ പങ്കിട്ട് അനൂപ് മേനോൻ കുറിച്ചത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴം തേടിയുള്ളൊരു യാത്രയാണ് അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ‘പദ്മ’ എന്ന കുഞ്ഞു സിനിമ.
ത്രില്ലറുകളുടെയും മാസ്സ് ചിത്രങ്ങളുടെയും അതിപ്രസരമുള്ള കാലത്ത് സുന്ദരമായൊരു കാവ്യം പോലെ ദാമ്പത്യ ബന്ധത്തിന്റെ മനോഹരമായൊരു ആവിഷ്കാരവുമായാണ് അനൂപ് മേനോന്റെ പദ്മ.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...