Malayalam
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണം നിരോധിച്ചു; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇങ്ങനെ!
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണം നിരോധിച്ചു; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇങ്ങനെ!

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണം നിരോധിച്ചതായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. അതീവ സുരക്ഷാ മേഖലയായതുകൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങള്‍ മാത്രം പി ആര് ഡിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
സെക്രട്ടറിയേറ്റ് പൈതൃക സ്ഥലമാണ്. അവിടെ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിര്‍മ്മിതികള്‍ക്ക് കേടുപാടുണ്ടാക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
ചിത്രീകരണത്തിന് എത്തുന്നവരുടെ സുരക്ഷാ പരിശോധന, ഭക്ഷണവിതരണ രീതികള്‍, വാഹന പാര്‍ക്കിംഗ് തുടങ്ങിയവയും തടസ്സമാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
അടുത്തിടെ സെക്രട്ടറിയേറ്റും നിയമസഭമയും കേന്ദ്രമാക്കി സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഉത്തരവിന് ഇതും കാരണമായിട്ടുണ്ടെന്നാണ് നിഗമനം. സിനിമാ സീരിയല്‍ ചിത്രീകരണത്തിനുള്ള അനുമതിയ്ക്കുവേണ്ടിയുള്ള അപേക്ഷകള്‍ നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....