News
ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതമായ മകളുടെ പേര്; നടി അസിന്റെ മകളുടെ ഫോട്ടോ വൈറലാകുന്നു; സ്വതന്ത്രമായ പേരിനെ കുറിച്ച് അന്ന് അസിൻ പറഞ്ഞ വാക്കുകൾ!
ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതമായ മകളുടെ പേര്; നടി അസിന്റെ മകളുടെ ഫോട്ടോ വൈറലാകുന്നു; സ്വതന്ത്രമായ പേരിനെ കുറിച്ച് അന്ന് അസിൻ പറഞ്ഞ വാക്കുകൾ!
മലയാളികളുടെയും തെന്നിന്ത്യയിലെയും ഇഷ്ട്ട നായികയാണ് അസിന്‍. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായെങ്കിലും സിനിമാപ്രേമികളുടെ മനസില്‍ ഇപ്പോഴും സ്ഥാനമുള്ള നടിയാണ് അസിന്‍.
അതിനു പ്രധാനകാരണം അസിൻ അവതരിപ്പിച്ച കഥാപാത്രങ്ങളാണ്. വിവാഹശേഷമാണ് അസിന്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ അസിന്‍ തന്‍റെ കുടുംബ ജീവിത വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അസിന്‍ പങ്കുവച്ച മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നാലര വയസുകാരിയായ മകളുടെ പേര് അറിന്‍ റായിന്‍ എന്നാണ് മുന്‍പ് പലപ്പോഴും അറിന്‍റെ ചിത്രങ്ങള്‍ അസിന്‍ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മകളുടെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇത് അസിന്‍റെ സോഷ്യല്‍ മീഡിയാ ഫാന്‍പേജുകളിലെല്ലാം വൈറല്‍ ആയിട്ടുണ്ട്.
അതോടൊപ്പം മകളുടെ വ്യത്യസ്‍തമായ പേരിനെക്കുറിച്ചും താരം മുന്‍പ് വിശദീകരിച്ചിരുന്നു. അറിന്‍, റായിന്‍ ഈ രണ്ട് വാക്കുകളും എന്‍റെയും രാഹുലിന്‍റെയും പേരുകളുടെ സംയോഗങ്ങളാണ്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്‍പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്”, എന്നായിരുന്നു അസിന്‍റെ വാക്കുകള്‍. ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതമാണ് ആ പേരെന്ന് അസിന്‍ സാക്ഷ്യപ്പെടുത്തുന്നു.
സത്യന്‍ അന്തിക്കാട് ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക (2001)യിലൂടെ സിനിമയിലെത്തിയ അസിന്‍ പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലേക്കും എത്തി. വലിയ താരങ്ങള്‍ക്കൊപ്പം അതാത് ഇന്‍ഡസ്ട്രികളില്‍ വലിയ വിജയചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.
മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹം 2016ല്‍ ആയിരുന്നു. അഭിഷേക് ബച്ചന്‍ നായകനായ ‘ഓള്‍ ഈസ് വെല്‍’ (2015) ആണ് അസിന്‍ അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം.
about asin
