Connect with us

കാളിദാസ് ജയറാമിനെ അഭിനയിക്കാൻ വിളിച്ചു, വന്നില്ല… ജയറാമിനെതിരെ ശബ്ദമുയർത്തി വലിയ വിവാദം;, ബാംഗ്ലൂർ ഡേയ്‌സ് സിനിമയിൽ തിരുത്ത് ആവശ്യപ്പെട്ട് അഞ്ജലി മേനോനുമായി കലഹം; വിവാദങ്ങൾക്കിടയിലെ പ്രതാപ് പോത്തൻ!

News

കാളിദാസ് ജയറാമിനെ അഭിനയിക്കാൻ വിളിച്ചു, വന്നില്ല… ജയറാമിനെതിരെ ശബ്ദമുയർത്തി വലിയ വിവാദം;, ബാംഗ്ലൂർ ഡേയ്‌സ് സിനിമയിൽ തിരുത്ത് ആവശ്യപ്പെട്ട് അഞ്ജലി മേനോനുമായി കലഹം; വിവാദങ്ങൾക്കിടയിലെ പ്രതാപ് പോത്തൻ!

കാളിദാസ് ജയറാമിനെ അഭിനയിക്കാൻ വിളിച്ചു, വന്നില്ല… ജയറാമിനെതിരെ ശബ്ദമുയർത്തി വലിയ വിവാദം;, ബാംഗ്ലൂർ ഡേയ്‌സ് സിനിമയിൽ തിരുത്ത് ആവശ്യപ്പെട്ട് അഞ്ജലി മേനോനുമായി കലഹം; വിവാദങ്ങൾക്കിടയിലെ പ്രതാപ് പോത്തൻ!

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. മലയാള സിനിമയിലെ നിരവധി മേഖലകളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി. എന്നാൽ മാധ്യമങ്ങളും പ്രതാപ് പോത്തനെ പിന്തുടർന്നു .

വിവാദങ്ങൾ ഒന്നിന് പിന്നാലെ മറ്റൊന്നായി പ്രതാപ് പോത്തനെ തേടിപ്പോകുന്നുണ്ടായിരുന്നു. ഫെയ്സ്ബുക്കിലെ ചില കുറിപ്പുകൾ കാണുമ്പോൾ വിവാദങ്ങൾ അദ്ദേഹത്തെയാണോ അതോ അദ്ദേഹം വിവാദങ്ങളെയാണോ പിന്തുടർന്നിരുന്നതെന്ന് തോന്നിപ്പോകും. അത്രയ്ക്ക് മൂർച്ചയുള്ള വാക്കുകളാണ് പ്രതാപ് പോത്തൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിരുന്നത്.

തിരിച്ചുവരവിന്റെ കാലത്ത് ജയറാം, അഞ്ജലി മേനോൻ എന്നിവരുമായി സിനിമയുടെ പേരിൽ കലഹിക്കുകയും വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു പോത്തൻ. ജയറാമിന്റെ മകൻ കാളിദാസനെ താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിപ്പിക്കാനായി പ്രതാപ് പോത്തൻ സമീപിച്ചതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ഇക്കാര്യത്തിൽ കാളിദാസനു താൽപര്യമില്ലെന്നു ജയറാം അറിയിച്ചതിനെത്തുടർന്നായിരുന്നു ജയറാമിനെതിരെ പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്കിൽ പബ്ലിക്ക് ആയി പോസ്റ്റ് പങ്കുവച്ചത്.

ജയറാമിന്റെ പേരു പറഞ്ഞില്ലെങ്കിലും വ്യക്തമായ സൂചനകൾ നൽകിയുള്ള പോസ്റ്റ് വിവാദമായതോടെ പ്രതാപ് പോത്തൻ അതു പിൻവലിക്കുകയും ചെയ്തു. വിഷയത്തിൽ ജയറാം പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. തുടർന്ന് അദ്ദേഹം താരസംഘടനയായ ‘അമ്മ’യിൽ പരാതി നൽകി.

പ്രശ്നം പരിഹരിക്കാൻ ‘അമ്മ’ നടൻ നെടുമുടി വേണുവിനെ ചുമതലപ്പെടുത്തി. അനാവശ്യമായി തനിക്കെതിരെ പോസ്റ്റ് ഇട്ട പ്രതാപ് പോത്തനെതിരെ സംഘടനാതലത്തിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു ജയറാമിന്റെ ആവശ്യം.

രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സംവിധാനത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മറ്റൊരു വിവാദം ഉണ്ടാകുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലൂടെ ജനപ്രിയ സംവിധായിക ആയി മാറിയ അഞ്ജലി മേനോൻ ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കാനിരുന്നത്. ബാംഗ്ലൂർ ഡെയ്സിൽ നിത്യാമേനോന്‍റെ അച്ഛന്‍റെ വേഷമായിരുന്നു പ്രതാപ് പോത്തന്.

ചിത്രത്തിൽ ദുൽക്കർ സൽമാൻ നായകനാകുമെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ താൻ ആഗ്രഹിച്ച പോലൊരു ഒരു തിരക്കഥയല്ലാത്തതിനാൽ പിൻമാറുന്നുവെന്ന സംവിധായകൻ പ്രതാപ് പോത്തന്റെ പ്രഖ്യാപനം വിവാദത്തിന് വഴി തുറന്നു.

‘മൂന്നോ നാലോ ദിവസമാണു ചിത്രത്തെക്കുറിച്ചു ചർച്ച ചെയ്തത്. ഓരോ ഘട്ടത്തിലും എന്താണ് എനിക്കുവേണ്ടത് എന്ന് വ്യക്തമായി അഞ്ജലി മേനോനെ അറിയിച്ചിരുന്നു. എന്നാൽ അവ ഉൾക്കൊള്ളാനോ തിരക്കഥയിൽ ഉൾപ്പെടുത്താനോ തയാറായില്ല. ക്ലൈമാക്സിലും മാറ്റങ്ങൾ നിർദേശിച്ചിരുന്നെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു. അത്തരമൊരു തിരക്കഥ വെച്ചു സിനിമയെടുക്കുന്നതിൽ അർഥമില്ല. എനിക്കു നഷ്ടമായത് ഒരു വർഷവും നാലു സിനിമകളുമാണ്.

സിനിമ ചെയ്തു സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എനിക്ക് ഒന്നും തെളിയിക്കാനില്ല. മാജിക്കൽ റിയലിസത്തിന്റെ ടച്ചുകളുള്ള ഒരു കഥയാണ് ഉദ്ദേശിച്ചിരുന്നത്. നമ്മൾ ഉദ്ദേശിച്ച രീതിയിലുള്ള കഥയല്ലാത്തതിനാൽ ചെയ്യുന്നില്ല അത്രമാത്രം. ദുൽഖറുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നമ്മൾ തീരുമാനിക്കുന്നതു നടക്കണമെന്നില്ലല്ലോ. അഞ്‍ജലി മേനോൻ നല്ല വ്യക്തിയാണ്. എന്നാൽ അവർ എന്നോടു ചെയ്തതു ശരിയായില്ല.’ അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ.

about prathap pothan

Continue Reading
You may also like...

More in News

Trending

Recent

To Top