serial story review
സ്വാന്തനം കുടുംബത്തിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം കണ്ണൻ ആണ്; നാരദന്റെ സ്വഭാവം കാണിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; ജയന്തി എത്ര ഭേദം; സാന്ത്വനം സീരിയലിനെ കുറിച്ച് പ്രേക്ഷകർ!
സ്വാന്തനം കുടുംബത്തിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം കണ്ണൻ ആണ്; നാരദന്റെ സ്വഭാവം കാണിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; ജയന്തി എത്ര ഭേദം; സാന്ത്വനം സീരിയലിനെ കുറിച്ച് പ്രേക്ഷകർ!
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ എല്ലാ അംഗങ്ങളേയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. സുഹൃത്തിന്റെ വീട്ടിൽ യാത്ര പോയ അഞ്‍ജലിയും ശിവനും സാന്ത്വനത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ഇപ്പോൾ. വീട്ടിലേക്ക് മടങ്ങിയെത്തിയ ശിവന് ഓരോരുത്തരുടേയും പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിത സാന്ത്വനം പുതിയ പ്രൊമോ പുറത്തുവന്നിരിക്കുകയാണ്. വീട്ടിൽ നടന്ന കാര്യങ്ങളേക്കുറിച്ചൊന്നും ആരും ശിവനോടൊ അഞ്ജലിയോടൊ വ്യക്തമായി പറയുന്നില്ല.
സാന്ത്വനം വീടു വിട്ട് ബാലന്റെയും കുടുംബത്തിന്റെ തറവാട്ടുവീട്ടിലാണ് ഇപ്പോള്‍ കുടുംബാംഗങ്ങളെല്ലാം താമസിക്കുന്നത്. തറവാട്ടിലെ അമ്പലത്തില്‍ ദോഷപരിഹാരത്തിനായി വഴിപാടുകള്‍ ചെയ്യാനായി എത്തിയതാണ് എല്ലാവരും. എന്നാല്‍ ബാലനോടും കുടുംബത്തോടും ശത്രുത പുലര്‍ത്തുന്ന ഭദ്രന്‍ ചിറ്റപ്പനും മറ്റ് ബന്ധുക്കളും അവരെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കുന്നു.
എന്നാല്‍ അതൊന്നും ബാധിക്കാതെ എല്ലാവരേയും നേരിട്ട് തന്നെയാണ് ബാലന്‍ മുന്നോട്ടു പോകുന്നത്. അഞ്ജലിയുമൊത്ത് അടിമാലിയില്‍ പോയിരുന്ന ശിവന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ശിവന്റെ സ്വഭാവം അറിയാമായിരുന്നതു കൊണ്ടുതന്നെ ഇക്കാര്യങ്ങളൊന്നും ശിവന്റെ അറിയിക്കേണ്ടെന്നായിരുന്നു ബാലന്റെയും ഹരിയുടെയും തീരുമാനം.
കണ്ണനോടും ഇക്കാര്യം പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ശിവന്‍ വീട്ടിലേക്ക് തിരികെയെത്തിയതു മുതല്‍ വീട്ടില്‍ നടന്ന സംഭവങ്ങള്‍ പറയാനാകാതെ ശ്വാസം മുട്ടി നില്‍ക്കുകയാണ് കണ്ണന്‍. ഇതിനിടയില്‍ ശിവേട്ടനെ അടുത്തു കിട്ടിയപ്പോള്‍ തനിക്ക് ചിലതെല്ലാം പറയാനുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് കണ്ണന്‍. പക്ഷെ, ഒന്നും പറയാന്‍ പറ്റാത്ത രീതിയില്‍ തന്റെ നാവ് വലിച്ചു മുറുക്കി കടിഞ്ഞാണ്‍ ഇട്ട് കെട്ടിയിട്ടിരിക്കുകയാണെന്നാണ് കണ്ണന്‍ പറയുന്നത്.
ഇതുകേട്ട് ശിവന്‍ സംശയിക്കുകയാണ്. എല്ലാവരും തന്നില്‍ നിന്ന് എന്തോ മറയ്ക്കുന്നുണ്ടെന്ന കാര്യം അഞ്ജലിയോട് ശിവന്‍ പങ്കുവെക്കുന്നുമുണ്ട്. ഭദ്രന്‍ ചിറ്റപ്പന്‍ കേസ് കൊടുത്തു എന്നല്ലാതെ ഹരിയേട്ടന്‍ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നാണ് ശിവന്‍ അഞ്ജലിയോട് പറയുന്നത്.
എന്നാല്‍ പുതിയ പ്രമോ കണ്ട് സാന്ത്വനത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കണ്ണനാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. സ്വാന്ത്വനം കുടുംബത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം കണ്ണന്‍ ആണ്.
നാരദന്റെ സ്വഭാവം കാണിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക, പ്രശ്‌നം ഉണ്ടായ ശേഷം ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ…എന്ന ഭാവത്തോടെ ഇരിക്കുക തുടങ്ങി കണ്ണന്റെ കുറ്റങ്ങള്‍ ഓരോന്നായി കണ്ടുപിടിയ്ക്കുകയാണ് പലരും.
‘കണ്ണന് സ്വന്തം കാര്യം മാത്രം ആണ് പ്രധാനം… അവന് പ്രതികാരം ചെയ്യാന്‍ വേണ്ടി വെറുതെ ഇരിക്കുന്ന ശിവനെ ഇളക്കി വിടുന്നു’, ‘അവര്‍ വന്നു ഡ്രസ് പോലും മാറിയില്ല, അതിനു മുന്നേ കണ്ണന്‍ നാരദപണി തുടങ്ങി..’, ‘ശിവനെ എങ്ങനെയും ഗുണ്ട ആക്കി മാറ്റുക അത് മാത്രമേ അവന്റെ മനസ്സില്‍ ഉള്ളൂ എന്നാ തോന്നണേ’, എന്ന് തുടങ്ങി സാന്ത്വനം വീട്ടിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം കണ്ണനാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് പല ആരാധകരും.
about santhwanam
