സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ പല സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്, കുഞ്ഞുനാളു മുതലേ താന്‍ പല തരത്തിലുള്ള നോവിക്കുന്ന വാക്കുകളും കേട്ടിട്ടുണ്ടെന്നും ഉണ്ണിമായ
സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ പല സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്, കുഞ്ഞുനാളു മുതലേ താന്‍ പല തരത്തിലുള്ള നോവിക്കുന്ന വാക്കുകളും കേട്ടിട്ടുണ്ടെന്നും ഉണ്ണിമായ
സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ പല സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്, കുഞ്ഞുനാളു മുതലേ താന്‍ പല തരത്തിലുള്ള നോവിക്കുന്ന വാക്കുകളും കേട്ടിട്ടുണ്ടെന്നും ഉണ്ണിമായ
മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് ഉണ്ണിമായ. നടിയായും സഹസംവിധായകയായും നിര്‍മ്മാതാവായുമൊക്കെ സജീവമായി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ‘ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം പത്ത് വര്‍ഷമായി. ആദ്യ സമയത്തൊക്കെ അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ടായിട്ടും കോണ്‍ഫിഡന്‍സ് ഇല്ലാത്തത് കൊണ്ട് അത് പറയാന്‍ പറ്റാതെ പോയിട്ടുണ്ട്. അതിന്റെ പ്രധാനകാരണം ഇതിന് ഞാന്‍ ഫിസിക്കലി ഫിറ്റ് ആണോ എന്ന സംശയമാണ്.
ചെറുപ്പക്കാലത്ത് ചുറ്റുപാടുകളില്‍ നിന്നും പല മോശം വാക്കുകളും, വര്‍ത്തമാനങ്ങളും മാറ്റി നിര്‍ത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം അനുഭവിച്ച് തന്നെയാണ് ഞാനും വളര്‍ന്നത്’. സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ പല സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ട ആള് തന്നെയാണ് താന്‍ എന്നാണ് ഉണ്ണിമായ പറയുന്നത്. കുഞ്ഞുനാളു മുതലേ താന്‍ പല തരത്തിലുള്ള നോവിക്കുന്ന വാക്കുകളും കേട്ടിട്ടുണ്ടെന്നും ഉണ്ണിമായ പറയുന്നുണ്ട്.
ഇത്തരം അനുഭവങ്ങള്‍ വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ആത്മവിശ്വാസം കുറക്കുന്നതാണെന്നാണ് ഉണ്ണിമായ പറയുന്നത്. അപകര്‍ഷതാ ബോധം കൂട്ടുമെന്നും താരം പറയുന്നു. ഈ ഇന്‍സെക്യൂരിറ്റി കാരണം താന്‍ സിനിമ ഗ്രൂപ്പില്‍ സജീവമായിട്ട് പോലും അഭിനയിക്കാന്‍ അവസരം ചോദിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് ഉണ്ണിമായ പറയുന്നത്. ആ സമയത്ത് എനിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ട്, എന്നെ പരിഗണിക്കാമോ എന്ന് ചോദിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ഉണ്ണിമായ പറയുന്നു.
എന്നാല്‍ അത് അഭിനയിക്കാന്‍ പറ്റില്ലെന്ന് തോന്നിയത് കൊണ്ടായിരുന്നില്ലെന്നും തന്നെ ഫ്രെയിമിലേക്ക് വെക്കുമ്ബോള്‍ അഭംഗിയാവുമോ എന്ന തോന്നലുകൊണ്ടായിരുന്നുവെന്നാണ് ഉണ്ണിമായ ഓര്‍ക്കുന്നത്. എന്നാല്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സമൂഹം നിങ്ങളെ ഒതുക്കി വളര്‍ത്താന്‍ ശ്രമിച്ചതിന്റെയോ പെണ്‍കുട്ടികള്‍ ഇങ്ങനെയാവണം എന്ന വാശിയുടെ പുറത്തോ ഉണ്ടാകുന്ന പ്രശ്നങ്ങളാണതെന്ന് തിരിച്ചറിയുമെന്നും ഉണ്ണിമായ ചൂണ്ടിക്കാണിക്കുന്നു. അത് നടക്കുന്നത് നമ്മള് യുക്തിപരമായി ആലോചിച്ചാല്‍ മനസ്സിലാകുന്നതാണെന്നും ഉണ്ണിമായ പറയുന്നു.
കോണ്‍ഫിഡന്‍സ് നമ്മള് ഡെവലപ്പ് ചെയ്ത് എടുക്കേണ്ടതാണെന്ന് തോന്നിയ ഘട്ടത്തിലാണ് ഞാന്‍ സുന്ദരിയാണ്, എനിക്ക് ഇത് അറ്റംപ്റ്റ് ചെയ്യാം, ഒരു കുഴപ്പവുമില്ലെന്ന് തോന്നിയതെന്നും താരം പറയുന്നു. ഞാന്‍ സുന്ദരിയാണെന്ന് വിശ്വസിച്ചുകൊണ്ടാണ് ആ സ്റ്റെപ്പ് വെച്ചതെന്നും ഉണ്ണിമായ കൂട്ടിച്ചേര്‍ക്കുന്നു. ജോജിയിലെ പ്രകടനത്തിന് ഉണ്ണിമായയെ തേടി മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പട ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...