News
“പാല്‍തു ജാന്‍വര്‍” പ്രകൃതി പടമാണെങ്കിൽ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയും പ്രകൃതി പടമല്ലേ..?; ഇങ്ങനൊരു ടാഗില്‍ സിനിമകളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച് നടി ഉണ്ണിമായ പ്രസാദ്!
“പാല്‍തു ജാന്‍വര്‍” പ്രകൃതി പടമാണെങ്കിൽ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയും പ്രകൃതി പടമല്ലേ..?; ഇങ്ങനൊരു ടാഗില്‍ സിനിമകളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച് നടി ഉണ്ണിമായ പ്രസാദ്!
മലയാള സിനിമയില്‍ ഇപ്പോൾ വ്യത്യസ്തതകളുടെ കാലമാണ്. പരീക്ഷണ സിനിമകള്‍ വരികയും അതെല്ലാം വിജയിക്കുകയും, ഒട്ടനവധി നിരൂപണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ റിലീസിന് മുന്‍പ് തന്നെ അതിന് റിവ്യൂ കൊടുക്കുന്നതും ചില ടാഗുകളിലേക്ക് ഒതുക്കി നിര്‍ത്തുന്നതുമൊക്കെ സാധാരണമായി കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനം പ്രകൃതിപടം എന്ന പേരാണ്. പുതുതായി വരുന്ന ടാഗുകൾ അനവധിയാണ്. എന്താണ് പ്രകൃതിപടമെന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല.
അതേസമയം, അങ്ങനൊരു ടാഗിലേക്ക് ഒതുക്കി നിര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തുകയാണ് നടി ഉണ്ണിമായ പ്രസാദ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പാല്‍തു ജാന്‍വര്‍ എന്ന പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനൊപ്പം പറയുകയായിരുന്നു താരം.
പ്രകൃതി പടം എന്ന ടാഗ് വെച്ചിട്ട് സിനിമയെ സമീപിക്കേണ്ട കാര്യമുണ്ടോന്ന് ആലോചിക്കേണ്ടതുണ്ട്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ വന്നു. അത് കാസര്‍ഗോഡിന്റെ ചെറിയ പശ്ചാതലത്തില്‍ സംസാരിച്ച ചിത്രമാണ്.
അങ്ങനെയെങ്കില്‍ അതും പ്രകൃതി പടമല്ലേ എന്നാണ് ഉണ്ണിമായ ചോദിക്കുന്നത്. അങ്ങനെ ഒരു കണ്ടന്റിനെ പ്രകൃതി എന്ന് ടാഗ് കൊടുത്ത് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. ആ കണ്ടന്റ് കണ്ടിട്ട് അത് ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ, ഇല്ലെങ്കില്‍ നമുക്ക് ആ രീതിയില്‍ മാറ്റി നിര്‍ത്താം.
ഹരിതാഭയും പച്ചപ്പും അടങ്ങുന്ന വളരെ മനോഹരമായ ചിത്രമാണ് പാല്‍തു ജാന്‍വര്‍. എന്ന് കരുതി അതിനെ പ്രകൃതിപ്പടം എന്ന ടാഗിലേയ്ക്ക് ഒതുകിക്കി നിര്‍ത്തുകയോ അത്തരത്തില്‍ സമീപിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. അല്ലാതെ അത് കാണുന്നതിന് മുന്‍പേ ടാഗ് ചെയ്ത് മാറ്റി നിര്‍ത്തുന്നത് അത്ര നല്ല നയമല്ല. അതെന്റെ എളിയ അഭ്യാര്‍ഥനയാണെന്ന് ഉണ്ണിമായ പറയുന്നു.
സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ ഒരു സിനിമയെ പ്രകൃതിപടം എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. അത് കണ്ട് നോക്കിയാല്‍ മതി. ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറ്റി നിര്‍ത്തിയാല്‍ മതിയെന്നും ഉണ്ണിമായ പറയുന്നു. ഈ ലേബബില്‍ മോശമായ പടങ്ങള്‍ വന്നിട്ടുണ്ടാവാം, അല്ലെങ്കില്‍ അതിന്റെ പൂര്‍ണതയില്‍ എത്താത്ത സിനിമകള്‍ വന്നിട്ടുണ്ടാവാം. അതൊക്കെയാവും പരാജയപ്പെട്ടത്. നല്ല സിനിമയാണെങ്കില്‍ ഉറപ്പായിട്ടും വിജയിക്കുമെന്ന് തന്നെയാണ്.
നല്ല സിനിമയാണെങ്കില്‍ ആളുകള്‍ കാണുമെന്നേ എനിക്ക് പറയാനുള്ളുവെന്ന് ബേസിലും പറഞ്ഞു. അവിടെ പ്രകൃതിപടമോ കോമേഴ്‌സ്യല്‍ സിനിമയോ എന്നൊന്നുമില്ല. ആ ലേബലില്‍ ചില മോശ സിനിമകള്‍ വന്നിട്ടുണ്ടാവാം, അല്ലെങ്കില്‍ പൂര്‍ണതയില്‍ എത്താത്ത ചിത്രങ്ങളായിരിക്കാം. അതൊക്കെയാവും ചിലപ്പോള്‍ പരാജയപ്പെട്ടത്. സിനിമ നല്ലതാണെങ്കില്‍ വിജയിക്കും. പ്രേക്ഷകര്‍ അത്രയും മുന്നോട്ട് പോയിട്ടുണ്ട് . വളരെ റിയലിസ്റ്റിക്കായിട്ടുള്ള പടമാണ് പാല്‍തു ജാന്‍വര്‍. അവിടെയുള്ള ആളുകളെ കാസ്റ്റ് ചെയ്ത് ചിത്രമാണിതെന്നും ബേസില്‍ ജോസഫ് പറയുന്നു.
about unnimaya prasad