Malayalam
അച്ഛനൊപ്പം വിവാഹ ചടങ്ങിനെത്തി മീനാക്ഷി, എല്ലാവരോടും കുശലം പറഞ്ഞ് താരപുത്രി, കാവ്യയും മഹാലക്ഷ്മിയും എവിടെയെന്ന് ആരാധകർ… ചിത്രം കാണാം
അച്ഛനൊപ്പം വിവാഹ ചടങ്ങിനെത്തി മീനാക്ഷി, എല്ലാവരോടും കുശലം പറഞ്ഞ് താരപുത്രി, കാവ്യയും മഹാലക്ഷ്മിയും എവിടെയെന്ന് ആരാധകർ… ചിത്രം കാണാം
സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ആരാധകർ ഏറെയാണ്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്.
സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുന്നത്. എങ്കിലും ആരാധകർ അത് ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്ന വിവാഹ ചടങ്ങിലേക്ക് മീനാക്ഷിയും ദിലീപും എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തൃശ്ശൂരിലെ ജയശ്രീ-ലതേഷ് ദമ്പതികളുടെ മകളായ ലയനയുടെ വിവാഹത്തിലേക്കൊയിരുന്നു ദിലീപും മീനാക്ഷിയും ഒന്നിച്ചെത്തിയത്. ലയനയോടും മാതാപിതാക്കളോടും ചിരിച്ച് സംസാരിക്കുന്ന മീനാക്ഷിയെയാണ് വീഡിയോയില്‍ കാണുന്നത്. അമ്മയുടെ അതേപോലെയായി വിവാഹത്തിന് അണിഞ്ഞൊരുങ്ങി ശ്രദ്ധ നേടിയിരുന്നു ലയന. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ വികാസ് വികെയായിരുന്നു ലയനയെ അണിയിച്ചൊരുക്കിയത്.
ദിലീപിനേയും മീനാക്ഷിയേയും ഒന്നിച്ച് കണ്ടപ്പോള്‍ മഹാലക്ഷ്മിയും കാവ്യയും എവിടെയെന്നായിരുന്നു ചോദ്യങ്ങള്‍
അടുത്തിടെയായാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. നമിത പ്രമോദും ആയിഷ നാദിര്‍ഷയുമടക്കമുള്ളവര്‍ മീനാക്ഷിയുടെ വരവിനെ സ്വാഗതം ചെയ്തിരുന്നു. ഇടയ്ക്ക് ചിത്രങ്ങളും വീഡിയോയുമൊക്കെ മീനാക്ഷി പോസ്റ്റ് ചെയ്യാറുണ്ട്. പൂക്കളുടെ ചിത്രമായിരുന്നു ക്യാപ്ഷനായി നല്‍കിയത്. രശ്മി മുരളീധരന്‍ ഡിസൈന്‍ ചെയ്ത ഫ്‌ളോറല്‍ അനാര്‍ക്കലിയായിരുന്നു മീനാക്ഷി അണിഞ്ഞത്.
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനൊപ്പം ശക്തമായ പിന്തുണയുമായി മീനാക്ഷി കൂടെയുണ്ടായിരുന്നു. സിനിമാജീവിതത്തെ വെല്ലുന്ന കാര്യങ്ങള്‍ അരങ്ങേറിയപ്പോഴും സംയമനത്തോടെയായിരുന്നു മീനാക്ഷി പ്രതികരിച്ചത്.
