Connect with us

എന്ത് ചെയ്യുകയാണെങ്കിലും മനസിലേക്ക് ആദ്യം വരുന്ന മുഖം മകളുടേതാണ്… ചെറിയ കാര്യമാണെങ്കില്‍ക്കൂടിയും അങ്ങേയറ്റം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്, പ്രയോറിറ്റി മാറിയത് മകളുടെ വരവോടെയാണ്, എന്റെ ജീവന്‍ എന്ന ക്യാപ്ഷനോടെ മകൾക്കൊപ്പമുള്ള ചിത്രവുമായി അമൃത സുരേഷ്

Malayalam

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് അമൃത ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്.പിന്നീട് പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി.

ഗോപി സുന്ദറിനൊപ്പമായി പുതുജീവിതം തുടങ്ങിയപ്പോഴും മകളേയും കൂടെക്കൂട്ടിയിരുന്നു അമൃത. മകളോടൊപ്പം ചേര്‍ന്നുനിന്നുള്ള ഫോട്ടോയുമായെത്തിയിരിക്കുകയാണ് അമൃത ഇപ്പോള്‍.

എന്റെ ജീവന്‍ എന്ന ക്യാപ്ഷനോടെയായാണ് അമൃത ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ച മുഖത്തോടെയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു പാപ്പു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. മൈ ലിറ്റില്‍ സണ്‍ഷൈന്‍ എന്ന ക്യാപ്ഷനോടെയായും അമൃത പാപ്പുവിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. മങ്കിയെന്നായിരുന്നു അഭിരാമി കമന്റ് ചെയ്തത്.

അമ്മയായതിന് ശേഷമാണ് തന്റെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതെന്ന് അമൃത ഒരിക്കൽ പറഞ്ഞിരുന്നു. പ്രയോറിറ്റി മാറിയത് മകളുടെ വരവോടെയാണ്. എന്ത് ചെയ്യുകയാണെങ്കിലും മനസിലേക്ക് ആദ്യം വരുന്ന മുഖവും മകളുടേതാണ്. ചെറിയ കാര്യമാണെങ്കില്‍ക്കൂടിയും അങ്ങേയറ്റം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. ഞങ്ങളെപ്പോലെ അവളും പാട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് പാട്ടുപഠിപ്പിക്കാന്‍ തീരുമാനിച്ചത്.

മൂന്ന് അമ്മമാരുടെ കരുതലിലൂടെയായാണ് പാപ്പു വളര്‍ന്നത്. വ്യത്യസ്തമായ രീതിയിലുള്ള കരുതലും സ്‌നേഹവുമാണ് അവള്‍ത്ത് ലഭിക്കുന്നത്. തെറ്റ് ചെയ്താല്‍ അമ്മൂമ്മ ചീത്ത പറയുമോയെന്ന പേടി അവള്‍ക്കുണ്ട്. അമ്മൂമ്മയെ ഒരുപാടിഷ്ടമാണ് പാപ്പുവിന്. വീഡിയോ ചെയ്യുമ്പോള്‍ പാപ്പുവിനൊപ്പമായി അമ്മൂമ്മയും ഉണ്ടാവാറുണ്ട്. പിറന്നാള്‍ ദിനത്തില്‍ അമ്മൂമ്മയ്ക്കായി സര്‍പ്രൈസുമായും പാപ്പു എത്തിയിരുന്നു.

മകളാണ് ജീവിതത്തില്‍ എല്ലാം. അവളുടെ അച്ഛനും അമ്മയുമാണ് ഞാന്‍. സിംഗിള്‍ പേരന്റിംഗിന്റെ വെല്ലുവിളികളെല്ലാം നേരിടുന്നുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മകള്‍ക്ക് നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്. സമപ്രായക്കാരെപ്പോലെയാണ് അഭിയും പാപ്പുവും സംസാരിക്കാറുള്ളത്. അഭിരാമി അനിയത്തി മാത്രമല്ല തന്റെ മൂത്തമകളാണെന്നും അമൃത മുന്‍പ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top