Connect with us

താന്‍ ചാന്‍സ് ചോദിക്കാറുണ്ട്, പക്ഷേ ആരെയും സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്താറില്ല; നായകനാകാന്‍ വേണ്ടി ചെയ്ത സിനിമയല്ല അതെന്ന് ഷറഫുദ്ദീന്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ഷറഫുദ്ദീന്‍. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഇപ്പോഴിതാ താനൊരിക്കലും ചാന്‍സ് ചോദിച്ച് ആരേയും ബുദ്ധിമുട്ടിക്കാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താന്‍ ചാന്‍സ് ചോദിക്കാറുണ്ട്.

പക്ഷേ ആരെയും സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്താറില്ല. എന്നെത്തേടി ചില കഥാപാത്രങ്ങള്‍ വരാറുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരുടെയും സംവിധായകരുടെയും കഥാപാത്രങ്ങള്‍ തേടി ഞാന്‍ അങ്ങോട്ടേക്കും പോകാറുണ്ട്. എന്നുവെച്ച് അവരെ സ്ഥിരമായി വിളിച്ചു ശല്യപ്പെടുത്തില്ല.

താന്‍ ഈ കഥാപാത്രം ചെയ്താല്‍ നന്നായിരിക്കുമെന്ന വിശ്വാസത്തോടെ ഒരാള്‍ തന്നെത്തേടി വരുന്നതാണ് ഇതില്‍ ഏറ്റവും നല്ലതെന്നും ഷറഫു പറഞ്ഞു. ഞാന്‍ തിരഞ്ഞെടുക്കുന്നതിനെക്കാള്‍ എന്നെ ഒരാള്‍ തിരഞ്ഞെടുക്കുന്നതാണ് എനിക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിക്കലും നായകനാകാന്‍ വേണ്ടി ചെയ്ത സിനിമയല്ല ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്നത്.

അഭയകുമാറും അനില്‍ കുര്യനും ഇങ്ങനെയൊരു കഥ പറഞ്ഞപ്പോള്‍ രസകരമായിത്തോന്നി. അതുകൊണ്ടാണ് ആ കഥാപാത്രം ചെയ്തത്. ഒരുപാട് മികച്ച കലാകാരന്മാര്‍ ഇവിടെയുള്ളതുകൊണ്ട് സ്വാഭാവികമായും സിനിമകളും കഥാപാത്രങ്ങളും വീതംവെച്ചുപോകുന്നുണ്ട്. അതിനിടയിലും മികച്ച കുറെ കഥാപാത്രങ്ങള്‍ തനിക്കു ലഭിച്ചത് മഹാഭാഗ്യമാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top