News
വിവാഹക്കാര്യത്തില്‍ വീട്ടുകാര്‍ക്കുപോലും ഇല്ലാത്ത വിഷമമാണ് നാട്ടുകാര്‍ക്ക്; പൊട്ടിത്തെറിച്ച് സൊനാക്ഷി സിന്‍ഹ; വൈറലായി വാക്കുകള്‍
വിവാഹക്കാര്യത്തില്‍ വീട്ടുകാര്‍ക്കുപോലും ഇല്ലാത്ത വിഷമമാണ് നാട്ടുകാര്‍ക്ക്; പൊട്ടിത്തെറിച്ച് സൊനാക്ഷി സിന്‍ഹ; വൈറലായി വാക്കുകള്‍
തന്റെ വിവാഹക്കാര്യത്തില്‍ വീട്ടുകാര്‍ക്കുപോലും ഇല്ലാത്ത വിഷമമാണ് നാട്ടുകാര്‍ക്കെന്ന് പറഞ്ഞ് നടി സൊനാക്ഷി സിന്‍ഹ. തന്റെ വിവാഹത്തെക്കുറിച്ച് തുടര്‍ച്ചയായി വരുന്ന അഭ്യൂഹങ്ങള്‍ ചിരിച്ചുതള്ളുകയാണ് താന്‍ ചെയ്യാറുള്ളതെന്നും താരം പറയുന്നു. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയാന്‍ താന്‍ ഇതുവരെ തയാറായിട്ടില്ലെന്നും സൊനാക്ഷി കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ വളരെ അക്ഷമരാണ്. എന്റെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ അവര്‍ക്ക് ആഗ്രഹിക്കുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്നതുപോലെ അവര്‍ സങ്കല്‍പ്പിക്കുകയും ചെയ്യും. എന്റെ ജീവിതത്തെക്കുറിച്ച് ലോകത്തോട് പങ്കുവയ്ക്കാന്‍ തയാറാവാത്തിടത്തോളം കാലം ഞാന്‍ അത് ചെയ്യും.
ഞാന്‍ അത്തരത്തില്‍ ഒരാളാണ്. അത് എന്റെ സോഷ്യല്‍ മീഡിയയിലും വ്യക്തമാകും. ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമാകും ഞാന്‍ ലോകത്തോട് പറയുക. മറ്റൊന്നുമുണ്ടാകില്ല 35കാരിയായ താരം വ്യക്തമാക്കി.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സൊനാക്ഷി മറുപടി നല്‍കി. എന്റെ മാതാപിതാക്കള്‍ പോലും പൊതുജനങ്ങളും മാധ്യമങ്ങളും ചോദിക്കുന്നതുപോലെ വിവാഹത്തെക്കുറിച്ച് ചോദിക്കാറില്ല. അവരുടെപോലെ എന്റെ മാതാപിതാക്കള്‍പോലും ആശങ്കപ്പെടുന്നില്ല എന്നുമാണ് സൊനാക്ഷി പറഞ്ഞത്. താന്‍ ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.
