Connect with us

ഇടപ്പാളിലെ ബന്ധുക്കളിൽ ഭിന്നശേഷിയുള്ള ഒരു പെൺ കുഞ്ഞിന് വീടും വാഹനവും കൊത്തുവരാണ് ഞാനും എന്റെ സുകുവേട്ടനും; കേവലം സിനിമയ്ക്ക് വേണ്ടി ഭിന്നശേഷിക്കാരെ വലിച്ചിഴയ്ക്കരുത്; മല്ലികാ സുകുമാരൻ!

News

ഇടപ്പാളിലെ ബന്ധുക്കളിൽ ഭിന്നശേഷിയുള്ള ഒരു പെൺ കുഞ്ഞിന് വീടും വാഹനവും കൊത്തുവരാണ് ഞാനും എന്റെ സുകുവേട്ടനും; കേവലം സിനിമയ്ക്ക് വേണ്ടി ഭിന്നശേഷിക്കാരെ വലിച്ചിഴയ്ക്കരുത്; മല്ലികാ സുകുമാരൻ!

ഇടപ്പാളിലെ ബന്ധുക്കളിൽ ഭിന്നശേഷിയുള്ള ഒരു പെൺ കുഞ്ഞിന് വീടും വാഹനവും കൊത്തുവരാണ് ഞാനും എന്റെ സുകുവേട്ടനും; കേവലം സിനിമയ്ക്ക് വേണ്ടി ഭിന്നശേഷിക്കാരെ വലിച്ചിഴയ്ക്കരുത്; മല്ലികാ സുകുമാരൻ!

ഏറെ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് പൃഥ്വിരാജ് നായകനായ കടുവ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. എന്നാല്‍ വിവാദങ്ങള്‍ സിനിമയെ വിടാതെ പിന്തുടരുകയാണ്. ചിത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.

“നമ്മള്‍ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്.” ഈ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സമൂഹമാധ്യങ്ങളില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. മാത്രമല്ല, ഇതിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനുമെതിരെ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തങ്ങള്‍ക്ക് സംഭവിച്ച കൈപ്പിഴയില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജും ഷാജി കൈലാസും. ഇരുവരും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. ക്ഷമിക്കണം, അത് ഞങ്ങള്‍ക്ക് സംഭവിച്ച ഒരു അബദ്ധമായിപ്പോയി. ഞങ്ങള്‍ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

അതേസമയം, പൃഥ്വിരാജിനെ വിമർശിച്ച് സിൻസി അനിലും രംഗത്തുവന്നിരുന്നു. പൃഥ്വിരാജിന് അതില്‍ അസ്വഭാവികത തോന്നിയില്ലേ? ഞാനും അങ്ങനൊരു മകന്റെ അമ്മയാണ് എന്നായിരുന്നു സിൻസി പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നത്.

എന്നാൽ പൃഥ്വിരാജ് ക്ഷമ പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഷെയർ ചെയ്തതോടെ, സിൻസി അതിലും പ്രതികരിച്ചു.

“സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇനി എന്റെ സിനിമയിൽ ഉണ്ടാകില്ലെന്നു ഉറക്കെ പറഞ്ഞ ആളാണ് നിങ്ങൾ….
ഇന്ന് ഇത് തെറ്റായിരുന്നു എന്ന് മനസിലാക്കിയതും ക്ഷമ ചോദിച്ചതും പ്രതീക്ഷ തരുന്നു…പലരുടെയും ജീവിതമാണ് ആ സിനിമ… അതിനെ മോശമായി ചിത്രീകരിച്ചു നേടാൻ ശ്രമിച്ചതല്ല…
അങ്ങനെ ഒരു കുഞ്ഞുമായുള്ള ജീവിതയാത്രയിൽ ചവിട്ടുന്ന കനലുകൾ ചെറിയ പൊള്ളൽ അല്ല എനിക്കു തന്നിട്ടുള്ളത്….

അതുകൊണ്ട് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല…ഇത്തരം കാര്യങ്ങളിൽ പൊതുബോധത്തെ കൂച്ചു വിലങ്ങിടാൻ സാധിക്കില്ല…എന്നാലും സിനിമ കൊണ്ട് ഒരു പരിധി വരെ മാറ്റങ്ങൾ സൃഷ്ടിക്കാൻ ആകും..
ആ ഭാഗം നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു….നന്ദി”. എന്നായിരുന്നു സിൻസിയുടെ കമെന്റ്.

അതേസമയം, പൃഥ്വിയുടെ അമ്മയും മുതിർന്ന നായികയുമായി മല്ലികാ സുകുമാരൻ സിൻസിയോട് പറഞ്ഞ വാക്കാണ് ഇപ്പോൾ വൈറലാകുന്നത്. മല്ലികാ സുകുമാരന്റെ കമെന്റ് വായിക്കാം…

“സിൻസി അനിൽ, ഇടപ്പാളിലെ ബന്ധുക്കളിൽ ഭിന്നശേഷിയുള്ള ഒരു പെൺ കുഞ്ഞിന് , കുട്ടിയുടെ അമ്മയുടെ വേദന കണ്ട് എന്റെ തിരുവനന്തപുരത്തുണ്ടായിരുന്ന വസ്തുവിൽ വീടും കുട്ടിയുമായി സഞ്ചരിക്കാൻ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനും…. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കൾ ചെയ്തിട്ടുള്ള കാര്യങ്ങൾ വാചക കസർത്തിലൂടെ നിരത്താൻ താല്പര്യവുമില്ല…. പലരേയും പോലെ സിൻസിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം… പലരിൽ ഒരാൾ….

പക്ഷേ ഭിന്നശേഷിക്കാരെ അതിൽ കേവലം ഒരു സിനിമയുടെ പേരിൽ ദയവുചെയ്ത് വലിച്ചിഴക്കരുത്… സിൻസിയുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലുo ഉപയോഗിക്കാം…. പൊതു ജനം പലവിധം… ഷാജി കൈലാസ് അത് തിരുത്തുകയും ചെയ്യും… ഷാജിയും പൃഥ്വിയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു…. പിന്നെ , മാദ്ധ്യമ സുഹൃത്തുക്കളോടു ചോദിക്കാം…. അതുമല്ലങ്കിൽ “അമൃതവർഷിണി’ എന്ന സംഘടന എന്താണെന്ന് അന്വേഷിക്കൂ….” എന്നായിരുന്നു മല്ലികാ സുകുമാരൻ പറഞ്ഞത്.

എന്നാൽ മല്ലികാ സുകുമാരനോടുള്ള ബഹുമാനം മുൻനിർത്തി തന്നെ സിൻസി അനിലും തിരുച്ചു മറുപടി പറയുന്നുണ്ട്. രാജു സിൻസിക്ക് ശത്രു എന്ന് എന്ത് അർത്ഥത്തിൽ പറഞ്ഞു എന്നു എനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു സിൻസിയുടെ പ്രതികരണം.

സിൻസിയുടെ മറുപടി വായിക്കാം പൂർണ്ണമായി…. “ഈ സിൻസി അനിൽ ഒരുപാട് തെറി വിളി കേട്ടിട്ടുണ്ട് ആന്റി…ലക്ഷ്ദ്വീപ് പ്രശ്നത്തിൽ രാജുവിനെ സപ്പോർട്ട് ചെയ്തതിനു… തെറിവിളിയും കൊലവിളിയും വരെ നേരിടേണ്ടി വന്നിട്ടുണ്ട്…

ഇത്രയും കാലം എന്റെ ഫ്രണ്ട്‌സലിസ്റ്റിൽ ആന്റിയും ഉണ്ടായിരുന്നു….എന്നിട്ടും രാജു സിൻസിക്ക് ശത്രു എന്ന് എന്ത് അർത്ഥത്തിൽ പറഞ്ഞു എന്ന എനിക്ക് മനസിലാകുന്നില്ല…എന്റെ മകൻ ബുദ്ധി വൈകല്യമുള്ള കുഞ്ഞാണ്… ആ സിനിമയിൽ പറഞ്ഞ ഡയലോഗ് വച്ച് ഞാനോ എന്റെ കുടുംബത്തിൽ ഉള്ളവരോ മഹാപാപം ചെയ്തിട്ടല്ല എനിക്ക് അങ്ങനെ ഒരു കുഞ്ഞുണ്ടായത്…

പ്രസവസമയത്തു ബ്രയിനിലേക്കുള്ള ഓക്സിജൻ ന്റെ അളവ് കുറഞ്ഞതായിരുന്നു കാരണം…
ഞാൻ അത് പോസ്റ്റ്‌ ചെയ്യാനുള്ള കാരണം ഇത് രാജു പറഞ്ഞത് കൊണ്ടും തിരുത്തുമെന്ന പ്രതീക്ഷ ഉള്ളത്കൊണ്ടുമാണ്…അതായതു മറ്റൊരു സൂപ്പർ സ്റ്റാറിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല എന്ന് തന്നെ….നാളെ ഈ ആശയം വച്ച് സിനിമ എടുക്കുന്നവർ ജാഗ്രതയോടെ എടുക്കണം എന്ന സന്ദേശം ആണ് ഇതിലൂടെ പറയാൻ ആഗ്രഹിച്ചത്… നന്ദി..”എന്നവസാനിക്കുന്നു സിൻസിയുടെ കമെന്റ്.

നിരവധി പ്രേക്ഷകർ ആണ് പൃഥ്വിയുടെ ക്ഷമാപണ പോസ്റ്റിനു മറുപടിയുമായി എത്തിയിരിക്കുന്നത്.

about prithviraj

More in News

Trending

Recent

To Top