Connect with us

ചില ആളുകളുമായി സഹകരിക്കാൻ എനിക്ക് കഴിയില്ല, സഹേദാരി സൊനാക്ഷിയുടെ വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണത്തെ കുറിച്ച് ലവ് സിന്‍ഹ

Bollywood

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ വിവാഹിതയായത്. സഹീർ ഇക്ബാല്‍ ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു സൊനാക്ഷിയുടെ വിട്ടില്‍ വെച്ച് നടന്ന ലളിതമായ രജിസ്റ്റര്‍ മാര്യേജില്‍ പങ്കെടുത്തിരുന്നത്.

സൊനാക്ഷിയുടെ വിവാഹത്തിന് മുന്പും ശേഷവും നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. സഹോദരനും കോൺഗ്രസ് നേതാവുമായ ലവ് സിൻഹ സൊനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.

സഹോദരിയുടെ വിവാഹത്തിന് ലവ് പങ്കെടുത്തതുമില്ല. സഹീർ ഇക്ബാലിന്റെ പിതാവും വ്യവസായിയുമായ ഇക്ബാൽ രത്തൻസിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ലവ് സിൻഹ വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

എന്നാല്‍ ഇ്പപോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയരിക്കുകയാണ് ലവ് സിന്‍ഹ. എന്തുകൊണ്ട് ഞാൻ പങ്കെടുത്തില്ല…, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എനിക്കെതിരെ ഓൺലൈൻ കാംപയിനുകൾ നടത്തിയാലും കുടുംബമാണ് എനിക്കെല്ലാം. ആ യാഥാർത്ഥ്യം തിരുത്താന്‍ സാധിക്കില്ല. എന്തുകൊണ്ട് ഞാൻ പങ്കെടുത്തില്ല എന്നതിന്റെ കാരണം വ്യക്തമാണ്. ചില ആളുകളുമായി സഹകരിക്കാൻ എനിക്ക് കഴിയില്ല എന്നും ലവ് സിൻഹ കുറിച്ചു.

More in Bollywood

Trending