ഞാൻ റിയൽ ലൈഫിലും ആ പൊട്ടിപ്പെണ്ണായാണ് ആളുകൾ കരുതിയിരുന്നത് ഇതിന് ഒരു മാറ്റം വന്നത് അതിലൂടെയാണ് ;ബഡായി ടോക്കീസുമായി ആര്യ!
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് .ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസണ് 2- ല്‍ ആര്യ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ ഒരു തുടക്കത്തെക്കുറിച്ച് പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് ആര്യ. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്ന വിവരം ആര്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് താരം. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
. ഈ ഫീൽഡിൽ വന്നിട്ട് 15 വർഷത്തിൽ കൂടുതലായെന്ന് ആര്യ തന്റെ ആദ്യത്തെ വീഡിയോയിൽ പറയുന്നു. ചെറുപ്പം മുതൽ ഉള്ള ആഗ്രഹമായിരുന്നു, സിനിമയിൽ അഭിനയിക്കണമെന്ന്. മോഡലിങിലൂടെ തുടങ്ങി പിന്നെ സീരിയലിൽ അഭിനയിച്ചു. അവിടുന്ന് പിന്നെ അവതാരകയായി. അവിടുന്നെ കോമഡി ആർട്ടിസ്റ്റായി. കോമഡി ആർട്ടിസ്റ്റിൽ നിന്ന് ക്യാരക്ടർ ആർട്ടിസ്റ്റിലേക്ക് എത്തി നിൽക്കുന്നുവെന്ന് ആര്യ പറയുന്നു. ബഡായി ബംഗ്ലാവിലൂടെയാണ് ആളുകൾക്ക് എന്നെ പരിചയം. കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത ഞാൻ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായി.
അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. രമേഷ് പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിട്ടാണ് ബഡായി ബംഗ്ലാവിലെത്തിയത്. അത് ഒരു സ്ക്രിപ്റ്റഡ് ക്യാരക്ടർ ആയിരുന്നു. ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാൻ റിയൽ ലൈഫിലും ഇങ്ങനെ തന്നെയായിരുന്നു എന്നാണ്. ഇതിന് ഒരു മാറ്റം വന്നത് ഞാൻ ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയപ്പോഴായിരുന്നു. പക്ഷേ ബിഗ് ബോസിലൂടെ എന്റെ വ്യക്തിത്വം ആർക്കും ഇഷ്ടപ്പെട്ടില്ല. അതിന് ശേഷം ഒരുപാട് നെഗറ്റീവ്സും പോസിറ്റീവ്സും വന്നിരുന്നു. ബഡായി ബംഗ്ലാവാണ് എന്റെ ജീവിതത്തിലെ നാഴികകല്ല് എന്നും ആര്യ വീഡിയോയിലൂടെ പറയുന്നു.
