Connect with us

മലയാളികളെ ഞെട്ടിച്ച ആ കാഴ്ച്ച ; ബ്ലെസ്ലിക്ക് ട്രോഫി നൽകി സാബു മോൻ; രണ്ട് പേര്‍ക്ക് ഇത് തരാന്‍ അവര്‍ക്ക് പറ്റില്ലല്ലോ, അത്‌കൊണ്ട് ഞാന്‍ ഇത് നിനക്ക് തരുന്നു, ബ്ലെസ്ലിയും ഞെട്ടിക്കാണും ; പലരും ആഗ്രഹിച്ചത് സംഭവിച്ചു!

TV Shows

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അവസാനിച്ച അന്ന് മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായത് ആരായിരുന്നു യഥാർത്ഥത്തിൽ വിന്നർ എന്നായിരുന്നു. ദിൽഷാ ഫസ്റ്റ് ആയിട്ടും അക്സപ്റ്റ് ചെയ്യാൻ സാധിക്കാത്ത ഒരുപാട് മലയാളികൾ ഇന്നും ഉണ്ട്.

താനായിരുന്നു വിജയിയാകേണ്ടിയിരുന്നത് എന്നും ഇപ്പോള്‍ വിജയിച്ച മത്സരാര്‍ത്ഥി അതിന് അര്‍ഹയല്ലെന്നും ചൂണ്ടിക്കാട്ടി മത്സരാര്‍ത്ഥികളില്‍ പലരും രംഗത്തെത്തിയിരുന്നു. ദില്‍ഷ, ബ്ലെസ്ലി, റിയാസ് എന്നിവരാണ് അവസാന ഘട്ടത്തിലേക്കെത്തിയ മൂന്നുപേര്‍. ഇതില്‍ മൂന്നാം സ്ഥാനക്കാരനായി റിയാസും രണ്ടാം സ്ഥാനക്കാരനായി ബ്ലെസ്ലിയു മാറിയതോടെ ദില്‍ഷ വിജയിക്കുകയായിരുന്നു.

ഇതില്‍ ബ്ലെസ്ലിക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കിയിരുന്ന താരമാണ് സാബുമോന്‍. മത്സരത്തിന്റെ ഓരോ ഘട്ടത്തിലും സാബു ബ്ലെസ്ലിക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ബ്ലെസ്ലിക്ക് വലിയ സര്‍പ്രൈസുമായാണ് സാബു എത്തിയത്. ബ്ലെസ്ലിയും സാബുവും ഒരുമിച്ചെത്തിയാണ് പ്രേക്ഷകരോട് സന്തോഷം പങ്കിട്ടത്.

തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വഴിക്കാണ് ബ്ലെസ്ലി സാബുവിനെ കണ്ടുമുട്ടിയത്. തനിക്ക് എന്തോ സര്‍പ്രൈസ് നല്‍കാനുണ്ടെന്ന് പറയുന്നു, നിങ്ങള്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് അത് ചോദിക്കാം എന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നാണ് ബ്ലെസ്ലി ലൈവില്‍ പറയുന്നത്.

എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സാബുമോന്‍ തനിക്ക് ബിഗ് ബോസ് ആദ്യ സീസണ്‍ വിജയിച്ചപ്പോള്‍ ലഭിച്ച ട്രോഫിയുമായാണ് എത്തിയത്. ഇത് നിനക്ക് അര്‍ഹതപ്പെട്ടതാണ്. ഇത് തരാന്‍ വന്നതാണ് എന്നുപറഞ്ഞാണ് സാബു ബ്ലെസ്ലിക്ക് ട്രോഫി നല്‍കുന്നത്. ഇത് ലഭിച്ചപ്പോഴുണ്ടായ ബ്ലെസ്ലിയുടെ ന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതായിരുന്നില്ല.

ഇത് എനിക്ക് സ്വന്തമായി തന്നതാണോ എന്ന് ചോദിക്കുമ്പോള്‍ അതെ എന്നാണ് സാബു പറയുന്നത്. എന്നാല്‍ ട്രോഫി കൊടുക്കുന്നതിനോടൊപ്പം സാബു മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്.

ഇത് ബ്ലെസ്ലിക്ക് നല്‍കി എന്നതുകൊണ്ട് വിജയിച്ച കുട്ടി അതിന് അര്‍ഹയല്ല എന്നൊരര്‍ത്ഥമില്ല. സീസണ്‍ 4 വിജയിക്കാന്‍ ആ കുട്ടിയും അര്‍ഹയാണ്, അതോടൊപ്പം നിനക്കും അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്ക് ട്രോഫി കൊടുക്കാന്‍ അവര്‍ക്ക് പറ്റില്ലല്ലോ, അതുകൊണ്ട് നിനക്കുള്ള ട്രോഫി ഞാന്‍ തരുന്നു.

ഇത്രയും പറഞ്ഞാണ് സാബു ബ്ലെസ്ലിക്ക് ട്രോഫി കൈമാറുന്നത്. ഇത് ആദ്യ സീസണിലെ ട്രോഫിയാണ് ഇതിന് കാഴ്ച്ചയ്ക്ക് തന്നെ ചില പ്രത്യേകതകളും ഉണ്ട് എന്നൊക്കെ പറഞ്ഞ് ബ്ലെസ്ലി ഇത് തന്റെ ആരാധകരേയും കാണിക്കുന്നു.

about biggboss

More in TV Shows

Trending