Connect with us

ഗെയിം ഓവർ, നമ്മുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം…; റിയാസ് തെറ്റ് ചെയ്തു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ..?എന്ന് ആരാധകർ; റിയാസിനും ബ്ലെസ്‌ലിക്കും സൂരജിനുമൊപ്പം ധന്യ; വൈറലാകുന്ന ആ ഫോട്ടോയ്ക്ക് പിന്നിൽ!

TV Shows

ഗെയിം ഓവർ, നമ്മുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം…; റിയാസ് തെറ്റ് ചെയ്തു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ..?എന്ന് ആരാധകർ; റിയാസിനും ബ്ലെസ്‌ലിക്കും സൂരജിനുമൊപ്പം ധന്യ; വൈറലാകുന്ന ആ ഫോട്ടോയ്ക്ക് പിന്നിൽ!

ഗെയിം ഓവർ, നമ്മുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം…; റിയാസ് തെറ്റ് ചെയ്തു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ..?എന്ന് ആരാധകർ; റിയാസിനും ബ്ലെസ്‌ലിക്കും സൂരജിനുമൊപ്പം ധന്യ; വൈറലാകുന്ന ആ ഫോട്ടോയ്ക്ക് പിന്നിൽ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ എല്ലാംകൊണ്ടും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചൊരു സീസൺ കൂടിയായിരുന്നു. മത്സരാർഥികളുടെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലടക്കം സീസൺ ഫോർ വേറിട്ട് നിന്നു.

ഇതുപത് മത്സരാർഥികൾ തമ്മിലുള്ള ഒരു മത്സരം എന്നതിലുപരി പല പുത്തൻ അറിവുകളും ചിന്തകളും വരെ പ്രേക്ഷകരിലുണ്ടാക്കാൻ ഈ സീസണിലെ മത്സരാർഥികൾ‌ക്ക് കഴിഞ്ഞു. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു റിയാസ് സലീമെന്ന മത്സരാർഥി.

ന്യൂ നോർമൽ എന്ന ടാഗ്‌ലൈനോടെയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകരിലേക്ക് എത്തിയത്. ഇക്കുറി ബിഗ് ബോസ് ടാഗിനോട് നീതി പുലർത്തിയ മത്സരം കാഴ്ച വച്ചത് റിയാസ് മാത്രമായിരുന്നു. ആദ്യമൊക്കെ വീടിനകത്തും പുറത്തും നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് റിയാസ് എല്ലാവരുടേയും പ്രിയപ്പെട്ട ആളായി മാറുകയായിരുന്നു. മൂന്നാം സ്ഥാനമാണ് റിയാസ് കരസ്ഥമാക്കിയത്.

ബിഗ് ബോസ് ഹൗസിൽ ഏറെ ആരാധകരുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു ബ്ലെസ്‌ലി. ബ്ലെസ്‌ലി ബിഗ് ബോസ് വിജയി ആകുമെന്ന് വരെ ആളുകൾ പറഞ്ഞിരുന്നു. രണ്ടാം സ്ഥാനമാണ് ബിഗ് ബോസ് ഹൗസിൽ ബ്ലെസ്‍ലിയ്ക്ക് ലഭിച്ചത്. ദിൽഷ, റോബിൻ, ബ്ലെസ്‌ലി എന്നിവർ ബിഗ് ബോസിലെ നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ റോബിൻ ബ്ലെസ്‌ലിയെക്കുറിച്ച് നടത്തിയ പരമാർശങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. ബിഗ് ബോസിലെ സേഫ് ഗെയ്മർ എന്ന് തുടക്കം മുതലേ കേട്ടുകൊണ്ടിരുന്ന ആളായിരുന്നു ധന്യ.

താൻ സേഫ് ഗെയിമറല്ലെന്ന് കൂടെക്കൂടേ ധന്യ പറയുമായിരുന്നെങ്കിലും അങ്ങനെത്തന്നെയാണ് ധന്യയെ ആളുകളും മറ്റ് മത്സരാർഥികളും കണ്ടത്. ഇപ്പോൾ ധന്യയും ഭർത്താവും ജോണും ബ്ലെസ്‌ലി, റിയാസ്, സൂരജ് എന്നിവർക്കൊപ്പമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഗെയിം ഓവർ, നമ്മുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം എന്നാണ് ധന്യ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചത്. എന്തായാലും പ്രിയപ്പെട്ട മത്സരാർഥികളെ കണ്ടതിലുള്ള സന്തോഷത്തിലാണിപ്പോൾ ബിഗ് ബോസ് ആരാധകർ. എല്ലാവരേയും ഒന്നിച്ചു കാണാൻ കഴി‍ഞ്ഞതിൽ സന്തോഷം എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം, റിയാസിനെ മോശക്കാരനാക്കി ധന്യയുടെ ഭർത്താവ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനെ കുറിച്ച് ആരാധകർ ചെയ്തിക്കുന്നുണ്ട്. റിയാസ് തെറ്റ് ചെയ്തു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ..? എന്നാണ് ആരാധകർ ചോദിക്കുന്നത്.

about riyas

More in TV Shows

Trending

Recent

To Top