കുടവയറും, തൂങ്ങിയ കവിളും ഒക്കെയുള്ള പഴയ രൂപം; മാറ്റം സംഭവിയ്ക്കാതെ വളര്‍ച്ചയുണ്ടാവില്ല…; തടി കുറച്ചതിനു പിന്നിലെ കാരണം ഇതാണ്; തടി കുറച്ച രീതിയും പങ്കുവച്ച് സീരിയൽ ലോകത്തെ നായകൻ ശരൺ!
കുടവയറും, തൂങ്ങിയ കവിളും ഒക്കെയുള്ള പഴയ രൂപം; മാറ്റം സംഭവിയ്ക്കാതെ വളര്‍ച്ചയുണ്ടാവില്ല…; തടി കുറച്ചതിനു പിന്നിലെ കാരണം ഇതാണ്; തടി കുറച്ച രീതിയും പങ്കുവച്ച് സീരിയൽ ലോകത്തെ നായകൻ ശരൺ!
കുടവയറും, തൂങ്ങിയ കവിളും ഒക്കെയുള്ള പഴയ രൂപം; മാറ്റം സംഭവിയ്ക്കാതെ വളര്‍ച്ചയുണ്ടാവില്ല…; തടി കുറച്ചതിനു പിന്നിലെ കാരണം ഇതാണ്; തടി കുറച്ച രീതിയും പങ്കുവച്ച് സീരിയൽ ലോകത്തെ നായകൻ ശരൺ!
മലയാള സീരിയലുകളിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്നു ശരൺ. തൊണ്ണൂറുകളില്‍ ഒരേ സമയം ആറും ഏഴും സീരിയലുകള്‍ അഭിനയിച്ചിരുന്ന താരം പിന്നീട് പെട്ടന്ന് ഇന്റസ്ട്രിയില്‍ നിന്നും അപ്രത്യക്ഷനായി. രണ്ട് രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡബ്ബിങിലൂടെ മലയാളികൾക്കിടയിലേക്ക് തിരിച്ചെത്തി. അന്യഭാഷ ചിത്രങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ രാം ചരണിന്റെയും ഷാരൂഖ് ഖാന്റെയും എല്ലാം ശബ്ദമായി മാറിയത് ശരണാണ്.
പിന്നീട് താര അഭിനയ ലോകത്ത് അത്രകണ്ട് തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല. ആ സമയങ്ങളില്‍ നന്നായി ശരീര വണ്ണവും കൂടി. എന്നാല്‍ ഇപ്പോള്‍ ശരണ്‍ പഴയ, തൊണ്ണൂറുകളിലെ ആ നായകനായി തിരിച്ചെത്തിയിരിയ്ക്കുകയാണ്. ശരിയ്ക്കും ആരെയും അമ്പരപ്പിക്കുന്ന മേക്ക് ഓവർ തന്നെയാണ് ശരൺ നടത്തിരയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ ശരണ്‍ ഒരു പ്രധാന വേഷം ചെയ്യുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ശരണ്‍ സീരിയലില്‍ അഭിനയിക്കുന്നത്. ഫിസിക്കലി ഫിറ്റ് ആയ പൊലീസ് ഓഫീസര്‍ എന്ന് ആരും പറയും.
ഈ ഒരു റോളിന് വേണ്ടിയാണ് താന്‍ ഫിസിക്കലി ഇത്രയും ഫിറ്റ് ആയത് എന്ന് ശരണ്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഏത് അവസ്ഥയില്‍ നിന്നാണ് താന്‍ ഇന്ന്, ഇപ്പോള്‍ കാണുന്ന ഈ ശരീരത്തിലേക്ക് എത്തിയത് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് ആണ് ഇപ്പോള്‍ നടന് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ലോക്ക് ഡൗണ്‍ സമയത്ത് തടി വല്ലാതെ കൂടിയപ്പോഴാണ് നടക്കാന്‍ തുടങ്ങിയത്. മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതോടെ രാവിലെയും വൈകുന്നേരവുമുള്ള നടത്തം സ്ഥിരമാക്കി. ആ സമയത്ത് ആണ് സീരിയലില്‍ പൊലീസ് ഓഫീസര്‍ റോള്‍ വരുന്നത്. പിന്നെകുറച്ചുകൂടെ അധികം ശരീരത്തെ ശ്രദ്ധിയ്ക്കുകയായിരുന്നു- എന്നാണ് അന്ന് ശരണ്‍ പറഞ്ഞത്
കുടവയറും, തൂങ്ങിയ കവിളും ഒക്കെയുള്ള പഴയ ഒരു ഫോട്ടോയും, ഇപ്പോഴത്തെ ഒരു ഫോട്ടോയുമാണ് ശരണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. മാറ്റം സംഭവിയ്ക്കാതെ വളര്‍ച്ചയുണ്ടാവില്ല എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. അതിശയോക്തിയോടെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...