Connect with us

സീരിയലില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഒന്നിക്കട്ടെ….; അലീന അമ്പാടി പ്രണയ ജോഡിക്ക് ആരാധകരുടെ ആശംസ; വമ്പൻ സർപ്രൈസുമായി അമ്മയറിയാതെ പരമ്പര താരങ്ങൾ ശ്രീതുവും നിഖിലും!

serial news

സീരിയലില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഒന്നിക്കട്ടെ….; അലീന അമ്പാടി പ്രണയ ജോഡിക്ക് ആരാധകരുടെ ആശംസ; വമ്പൻ സർപ്രൈസുമായി അമ്മയറിയാതെ പരമ്പര താരങ്ങൾ ശ്രീതുവും നിഖിലും!

സീരിയലില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഒന്നിക്കട്ടെ….; അലീന അമ്പാടി പ്രണയ ജോഡിക്ക് ആരാധകരുടെ ആശംസ; വമ്പൻ സർപ്രൈസുമായി അമ്മയറിയാതെ പരമ്പര താരങ്ങൾ ശ്രീതുവും നിഖിലും!

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ മലയാളികൾക്കിടയിൽ ഇന്നും പ്രിയപ്പെട്ടതാണ്. സ്ഥിരമായി കണ്ടുവരുന്ന കഥയിൽ നിന്നും വഴിമാറി രാഷ്‌ടീയവും സ്ത്രീ പീഡനവും അതിൽ നിന്നുണ്ടാകുന്ന പകയും കൊലപാതകവും എല്ലാം കഥയിൽ പച്ചയായി കാണിക്കുമ്പോൾ പ്രണയത്തിനും മാധുര്യമേകിക്കൊണ്ട് അലീന അമ്പാടി കോംബോയും വേറിട്ടുനിൽക്കുന്നു.

അലീനയായി ശ്രീതുവും അമ്പാടിയെയും നിഖിലും മലയാളികളുടെ മനം കവരുകയാണ് . ശ്രീതുവിനേക്കാൾ ഇവര്‍ തമ്മിലുള്ള ആ കെമസ്ട്രി സീരിയലില്‍ മാത്രമല്ല ജീവിതത്തിലും ഉണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മാരി, മെല്ലെ തിരന്തത് കഥവു, കല്യാണമാ കല്യാണം, ആയുധ എഴുത്ത് എന്നീ സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂണ്‍, ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമ-സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ശ്രീതു മോഡലിംഗിലും ശ്രദ്ധ നേടി.

മോഡലിംഗിന്റെ ഭാഗമായി പരസ്യ ചിത്രങ്ങളിലും ശ്രീതു എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ശ്രീതു നിരവധി ചിത്രങ്ങളാണ് പങ്കുവെക്കാറുള്ളത്. ഫോട്ടോഷൂട്ടുകളും റീല്‍സും ഒക്കെയായി സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

അമ്മയറിയാതെ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രീതു മലയാളം ഇന്‍ഡസ്ട്രിയിലേയ്ക്ക് എത്തുന്നത്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് ‘അമ്മയറിയാതെ’ സംവിധാനം ചെയ്യുന്നത്. പരമ്പരയില്‍ അദ്ധ്യാപികയുടെ വേഷത്തിലാണ് ശ്രീതു എത്തുന്നത്. ഏഷ്യാന്രരില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഇതിനോടകം തന്നെ വലിയ പ്രേക്ഷക പിന്തുണയാണ് നേടുന്നത്. അമ്മയുടേയം മക്കളുടേയും കഥ എന്നതിലുപരിയായി അമ്മയ്ക്കരികില്‍ അനാഥയായി വളരേണ്ടിവന്ന ഒരു മകളുടെ കഥയാണ് അമ്മയറിയാതെ.

അമ്പാടിയേയും അലീന ടീച്ചറിനേയും പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. ഇരുവരുടേയും പ്രണയവും വിരഹവുമെല്ലാ പ്രേക്ഷരേയും ബാധിക്കാറുണ്ട്. അലീനയായി ശ്രീതു എത്തുമ്പോള്‍ അമ്പാടിയായി എത്തുന്നത് നിഖില്‍ ആണ്. ഇരുവരുടേയും ഈ ജോഡി സീരിയലില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിംഗ് ആണ്.

ഇപ്പോള്‍ ശ്രീതു പങ്കുവെച്ച റീല്‍ വീഡിയോയിലും പ്രേക്ഷകര്‍ ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. കെ.ജി.എഫ്. രണ്ടാം ഭാഗത്തിലെ മെഹബൂബ എന്ന ഗാനത്തിന് ചുവടുവെയ്ക്കുകയാണ് ശ്രീതുവും നിഖിലും. പ്രണയാര്‍ദ്രമായാണ് ഇരുവരും ഗാനത്തിന് ചുവട് വെയ്ക്കുന്നത്. ഇത് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അലീനയുടെ കോസ്റ്റിയൂം കണ്ടു ഇഷ്ടം നേടിയവരും ഉണ്ട്. കറുപ്പ് നിറത്തിൽ വയലറ്റ് പർപ്പിൾ ഷെഡ് വരുന്ന ഷോർട്ട് ഗൗൺ ആണ് ശ്രീതുവിന്റെ വേഷം. ഒരു പൂവിന്റെ ഇതൾ പോലെയുള്ള ഡ്രെസ്സിനും ആരാധകരായി.

അതേസമയം പരമ്പരയിലും ഇത്തരം രംഗങ്ങൾ വേണം , ഇവരെ ഒന്നിച്ചിങ്ങനെ കണ്ടിരിക്കാൻ ഇഷ്ടം, വിശ്വസിക്കാൻ പറ്റുന്നില്ല,… സ്വപ്നമാണോ എന്നുള്ള കമെന്റുകളും കാണാം.. ജീവിതത്തിലും ഒന്നിക്കട്ടെ… എന്ന പ്രാർത്ഥന തുടർച്ചയായി ആരാധകർ പറയാറുണ്ട്.. ഏതായാലും അമ്പാടിയ്ക്ക് പ്രണയിക്കാൻ അറിയില്ല എന്ന് സീരിയൽ കണ്ട് അഭിപ്രായപ്പെട്ടവർക്ക് ഇപ്പോൾ സന്തോഷമായിക്കാണും.

About ammayairyathe

More in serial news

Trending