News
അനീഷ അല്ല റെഡ്ഡിയുമായുള്ള വേര്‍പിരിയലിനു ശേഷം വിശാല്‍ വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍
അനീഷ അല്ല റെഡ്ഡിയുമായുള്ള വേര്‍പിരിയലിനു ശേഷം വിശാല്‍ വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് വിശാല്‍. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടന്‍ പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അനീഷ അല്ല റെഡ്ഡിയുമായുള്ള പ്രണയവും വിവാഹ നിശ്ചയവും വേര്‍പിരിയലുമെല്ലാം വാര്‍ത്തയായിരുന്നു.
മുന്‍പ് നടി അനീഷ അല്ല റെഡ്ഡിയുമായി വിശാല്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ വിവാഹനിശ്ചയം നടത്തിയെങ്കിലും ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. അനീഷ അല്ല റെഡ്ഡിയും വിശാലും 2018 ലാണ് വിവാഹനിശ്ചയം നടത്തുന്നത്.
ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനീഷ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിശാലിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇരുവരുടെയും പ്രണയകഥ ചര്‍ച്ചയായത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ താരങ്ങള്‍ ബന്ധം ഉപേക്ഷിച്ചു. ഇതിനെ പറ്റി പല കഥകളും പ്രചരിച്ചിരുന്നു.
വീരമേ വാഗൈ സൂടും എന്ന സിനിമയാണ് വിശാലിന്റേതായി ഈ വര്‍ഷം റിലീസിനെത്തിയത്. ഇനി ലാത്തി എന്നൊരു സിനിമ റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിശാല്‍ അഭിനയിക്കുന്നത്. അതിന് പിന്നാലെ വിശാല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന തുപ്പരിവാളന്‍ 2 എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മാര്‍ക്ക് ആന്റണിയാണ് നടന്റെ മറ്റൊരു സിനിമ.
