News
മമ്മൂട്ടിയും കുടുംബവും ലണ്ടനില്‍; റോഷാക്കിന്റെ ചിത്രീകരണം ആണോ അവധിക്കാലം ആഘോഷിക്കുന്നതാണോ?; വൈറലാകുന്ന ആ ചിത്രങ്ങൾക്ക് പിന്നിൽ!
മമ്മൂട്ടിയും കുടുംബവും ലണ്ടനില്‍; റോഷാക്കിന്റെ ചിത്രീകരണം ആണോ അവധിക്കാലം ആഘോഷിക്കുന്നതാണോ?; വൈറലാകുന്ന ആ ചിത്രങ്ങൾക്ക് പിന്നിൽ!
മലയാള സിനിമയുടെ മെഗാസ്റ്റാർ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് . പോയിരിക്കുന്നത് ലണ്ടനിലേക്കാണ് . അതും കുടുംബത്തോടൊപ്പം. ഇപ്പോൾ ഇതിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. മമ്മൂട്ടി, സുൽഫത്ത്, ദുൽഖർ, മകൾ മറിയം എന്നിവരെ ചിത്രത്തിൽ കാണാം.
ദുൽഖറിന്റെ ഫാൻ ഗ്രൂപ്പുകളിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോർട്ട്. ഭീഷ്മപർവ്വം, പുഴു, സിബിഐ 5- ദ ബ്രെയിൻ എന്നീ ചിത്രങ്ങളാണ് ഒടുവിൽ റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങൾ. ഭീഷ്മപർവ്വം, സിബിഐ 5- ദ ബ്രെയിൻ എന്നീ ചിത്രങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ പുഴു നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്.
അടുത്തിടെ, പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടി നിർമാതാവാകുന്ന നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ പുതിയ ചിത്രങ്ങൾ. ഒരാഴ്ച മുൻപാണ് റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. അതേസമയം ഈ ചിത്രങ്ങൾ റോഷക്കിന്റെ ചിത്രീകരണത്തിനിടയിൽ ഉള്ളതാണോ അതോ അവധിക്കാലം ആഘോഷിക്കുന്നതാണോ എന്ന് ഉറപ്പായിട്ടില്ല.
റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മമ്മൂട്ടി ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്.
മൂന്ന് നായികമാരാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. ചിത്രീകരണം ജൂലൈ 15 ന് ആരംഭിക്കും. ജൂലൈ 18 ന് മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് വിവരം.
വന്‍ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
about mammooty