Connect with us

ഇനി ‘ഐസിയു നാടകം’ വേണ്ട, വിക്രം ഇന്ന് വൈകുന്നേരത്തോടെ ആശുപത്രി വിടും; അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ബന്ധപ്പെട്ടവര്‍

News

ഹൃദയാഘാതത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വിക്രവുമായി ബന്ധപ്പെട്ടവര്‍. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. 

വാര്‍ത്തകള്‍ വന്നതോടെ വിക്രത്തിന്റെ നില തൃപ്തികരമാണെന്നും ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്നും ഡിജിറ്റല്‍ മീഡിയ സ്ട്രാജസ്റ്റായ മനോജ് പ്രഭാകര്‍ എസ്. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഇനി ‘ഐസിയു നാടകം’ വേണ്ടെന്നും മനോജ് ട്വിറ്ററില്‍ കുറിച്ചു.

വിക്രം നായകനായ മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചിംഗില്‍ പങ്കെടുക്കാനിരിക്കുന്നതിനിടെയാണ് സംഭവം. വൈകിട്ട് 6 മണിക്ക് ചെന്നൈയില്‍ വച്ചാണ് ടീസര്‍ പുറത്തിറക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. 

ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തുക. കോബ്രയാണ് വിക്രമിന്റെതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ആഗസ്ത് 11നാണ് ചിത്രത്തിന്റെ റിലീസ്.

More in News

Trending

Recent

To Top