Connect with us

പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോ​ഗം…അന്നേ കാഴ്ച നഷ്ടപ്പെട്ടു, സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്; വിശാലിന് മറ്റെന്തോ രോ​ഗമെന്ന് ചെയ്യാറു ബാലു

Tamil

പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോ​ഗം…അന്നേ കാഴ്ച നഷ്ടപ്പെട്ടു, സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്; വിശാലിന് മറ്റെന്തോ രോ​ഗമെന്ന് ചെയ്യാറു ബാലു

പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോ​ഗം…അന്നേ കാഴ്ച നഷ്ടപ്പെട്ടു, സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്; വിശാലിന് മറ്റെന്തോ രോ​ഗമെന്ന് ചെയ്യാറു ബാലു

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. സിനിമാ പ്രമൊഷന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം പുറത്ത് വന്ന വിശാലിന്റെ വീഡിയോ കണ്ട് ഞെട്ടത്താവരില്ലായിരുന്നു. തമിഴ് ജനത മാത്രമല്ല, മലയാളികൾക്ക് പോലും ഞെട്ടലുണ്ടാക്കുന്നതായിരുന്നു വീഡിയോ. ളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്. സോഷ്യൽ മീഡയയിൽ ആ വീഡിയോ ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു. കാഴ്ചക്കായി കണ്ണടയും താരം ഉപയോ​ഗിച്ചിരുന്നു.

വിശാലിന് എന്തുപറ്റി എന്നാണ് വീഡിയോ വൈറലായതോടെ എല്ലാവരും തിരക്കുന്നത്. കടുത്ത മൈഗ്രൈയ്നും പനിയുമാണ് നടൻ അവശതയ്ക്ക് പിന്നിലെന്നാണ് അണിയറപ്രവർത്തകരും നടന്റെ അടുത്ത വൃത്തകളും അറിയിച്ചത്. എന്നാൽ ഈ വേളയിൽ പനിയ്ക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു.

തമിഴ് സിനിമയിൽ ഏറ്റവും മാൻലി ലുക്കുള്ള നടനായിരുന്നു വിശാൽ. അവൻ ഇവൻ സിനിമയിൽ അഭിനയിച്ച ശേഷം ചെറിയ രീതിയിൽ ഫീമെയിൽ ടച്ച് നടന്റെ പെരുമാറ്റത്തിൽ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായശേഷം ബോഡി ഫിറ്റായിരിക്കാൻ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോ​ഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്.

മുമ്പ് ഒരിക്കൽ വിശാലിനെ ഞാൻ കണ്ടപ്പോൾ സംസാരിക്കുന്നതിനിടെ സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാൻ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങൾ, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ… പൊതുപ്രശ്നങ്ങൾക്കുവേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാൽ.

വിശാലിനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയർന്ന പനിയുള്ള ഒരാൾക്ക് ഇത്തരമൊരു ഫങ്ഷനിൽ പങ്കെടുക്കാൻ വരാൻ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഡോക്ടർ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്നമുണ്ട്. ഹൈ പവർ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി.

അവൻ ഇവൻ സിനിമയിൽ കോങ്കണ്ണുള്ള കഥാപാത്രമായി വിശാൽ അഭിനയിച്ചിരുന്നു. അതിനുശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിങിന് വന്നപ്പോൾ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കിൽ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു. ആരോ​ഗ്യവാനായി തിരിച്ച് വരട്ടെ എന്ന് ആ​ഗ്രഹിക്കുന്നുവെന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനുശേഷം റിലീസിനൊരുങ്ങുന്ന വിശാൽ ചിത്രമാണ് മദഗജരാജ. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദ​ഗജരാജ. സുന്ദർ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയ്ലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു കാലത്ത് തെന്നിന്ത്യയിലെ ഭൂരിഭാ​ഗം പെൺകുട്ടികളുടെയും ക്രഷായിരുന്നു വിശാൽ. സണ്ടക്കോഴിയുടെ റിലീസിനുശേഷമാണ് നടന് കേരളത്തിൽ അടക്കം നിരവധി ആരാധകരെ ലഭിച്ചത്. നാൽപ്പത്തിയേഴുകാരനായ താരം വിവാഹിതനല്ല, വിശാലിന്റെ പ്രണയവും ബ്രേക്ക് അപ്പുമെല്ലാം ​ഗോസിപ്പ് കോളങ്ങളിലെ ചർച്ചാ വിഷയമാണ്.

സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് വിശാൽ കരിയർ ആരംഭിച്ചത്. പിന്നീട് ചെല്ലമേ സിനിമയിലൂടെ നായകനായി. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മുൻനിര നായകനായി, പിന്നീട് നിർമാതാവായി, ഇപ്പോൾ തമിഴ് സിനിമയിലെ പല സംഘടനകളുടെയും തലപ്പത്തുമെത്തി നിൽക്കുകയാണ്. നിർമാതാവ് ജി കെ റെഡ്‌ഡിയുടെ ഇളയ മകനാണ് വിശാൽ കൃഷ്ണ റെഡ്‌ഡി എന്ന വിശാൽ.

More in Tamil

Trending