TV Shows
നീ ഒരു പെണ്ണിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ സ്വീകരിച്ചേനെ, പക്ഷെ ഗേ ആയ നിന്നെ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല; “ഗേ” ആണെന്ന് പറഞ്ഞ ശേഷം സുഹൃത്തുക്കൾ അകന്നുപോയത് ഇങ്ങനെ; വെളിപ്പെടുത്തലുമായി അശ്വിന്!
നീ ഒരു പെണ്ണിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ സ്വീകരിച്ചേനെ, പക്ഷെ ഗേ ആയ നിന്നെ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല; “ഗേ” ആണെന്ന് പറഞ്ഞ ശേഷം സുഹൃത്തുക്കൾ അകന്നുപോയത് ഇങ്ങനെ; വെളിപ്പെടുത്തലുമായി അശ്വിന്!
ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിച്ചിരിക്കുകയാണ്. നാളിതുവരെ കണ്ടതില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണായിരുന്നു ഇത്തവണത്തേത്. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുകളും എല്ലാം ഇത്തവണത്തെ ബിഗ് ബോസിലെ പ്രത്യേകതകളായിരുന്നു. ഒരു ടെലിവിഷന്‍ ഷോയ്ക്ക് സമൂഹത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്നതിന് ഏറ്റവും വലിയ തെളിവ് ആണ് ബിഗ്ഗ് ബോസ് മലയാളം സീസണ് 4.
എല്‍ജിബിടിക്യുഐ പ്ലസ് എന്ന കമ്യൂണിറ്റിയെ കുറിച്ച് നമ്മ ഒരു അറിവും മലയാളികൾക്ക് ഉണ്ടായി. ഷോയിലൂടെ റിയാസ് സലീം ആ അറിവ് പകർന്നു കൊടുത്തു എന്നതാണ് സത്യം. ബിഗ്ഗ് ബോസ് എന്ന ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെ കുറിച്ച് മത്സരാര്‍ത്ഥികളില്‍ ഒരാളായ അശ്വിന് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
ഒരു സങ്കട കടലുമായിട്ടാണ് അശ്വിന് ബിഗ്ഗ് ബോസ് ഹൗസിലേക്ക് വന്നത്. ആദ്യമായി ഷോയില്‍ എല്ലാവരും കരഞ്ഞത് അശ്വിന്റെ കഥ കേട്ടിട്ടാണ്. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട അശ്വിന് വളര്‍ന്നത് മുത്തശ്ശിയുടെ തണലിലാണ്. അവരും പോയപ്പോള്‍ ഒറ്റപ്പെട്ട ജീവിതം. അതിനിടയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഇരുപത്തിരണ്ടാം വയസ്സില്‍ അമ്മയെ തേടിപ്പോയി അവസാനം കണ്ടെത്തിയപ്പോള്‍, അമ്മയ്ക്ക് മകനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അങ്ങനെ സിനിമയെ വെല്ലുന്ന തന്റെ ജീവിത കഥ അശ്വിന് വെളിപ്പെടുത്തിയിരുന്നു.
അതിനിടയില്‍ പറയാന്‍ ഭയന്ന തന്റെ ഐഡന്റിറ്റിയും അശ്വിന് വെളിപ്പെടുത്തി. ആദ്യം അപര്‍ണയോടും ജാസ്മിനോടുമാണ് താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന സത്യം അശ്വിന് വെളിപ്പെടുത്തിയത്. പിന്നീട് ഒരു ടാസ്കിന് ഇടയില്‍ അക്കാര്യം പരസ്യമായി പറയുകയും ചെയ്തു. അശ്വിനെ അടുത്ത് അറിയുന്നവര്‍ക്ക് പോലും അത് വലിയ ഞെട്ടലായിരുന്നു. തന്റെ ഒരു പ്രണയത്തെ കുറിച്ചും അശ്വിന് പറഞ്ഞിരുന്നു
28 ആം ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായ അശ്വിന് ഒരുപാട് വിമര്ശനങ്ങളായിരുന്നുവത്രെ ആദ്യം നേരിടേണ്ടി വന്നിരുന്നത്. താന്‍ ഒരു ഗേ ആണ് എന്ന് അറിഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും വിട്ട് പോയ അനുഭവം ഉണ്ടായി. ഒരു സുഹൃത്ത് പറഞ്ഞത്, ‘നീ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് വന്നിരുന്നെങ്കില്‍ നിന്നെ ഞാന്‍ സ്വീകരിച്ചേനെ, പക്ഷെ ഗേ ആയ നിന്നെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്’
തുറന്ന് പറച്ചിലിന്റെ പേരില്‍ തുടക്കത്തില്‍ ഒരുപാട് വിമര്‍ശനങ്ങളും ഒറ്റപ്പെടലുകളും അനുഭവിയ്ക്കേണ്ടി വന്നുവെങ്കിലും പിന്നീട് അത് മാറി എന്നും, സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് ആളുകള്‍ക്ക് ശരിയായ ധാരണ വന്നു എന്നും അശ്വിന് പറയുന്നു. അതിന് കാരണം റിയാസ് സലീം ആണ്. റിയാസ് ഷോയില്‍ പറഞ്ഞ കാര്യങ്ങളാണ് പലരുടെയും കാഴ്ചപ്പാടുകളെ മാറ്റിയത് അശ്വിന് പറഞ്ഞു.
about biggboss
