പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. സോഷ്യൽ മീഡിയയിൽ സജീവമായ ഷഫ്നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഭര്‍ത്താവായ സജിനൊപ്പമുള്ള ചിത്രങ്ങളാണ് ഷഫ്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല.ഇത് എന്നെന്നേക്കുമായി നിലനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു’എന്നാണ് ഷഫ്ന ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്.
‘എനിക്ക് നിങ്ങളിൽ നിന്ന് കണ്ണെടുക്കാനാവില്ല, എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങൾ. ഞാൻ ഭാഗ്യവതിയാണ്’ എന്നാണ് മറ്റൊരു ചിത്രത്തിന് താരം നൽകിയ കുറിപ്പ്. ചുവന്ന സാരിയിൽ മനോഹരിയായ താരത്തെ ചിത്രങ്ങളിൽ കാണാവുന്നതാണ്.
പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഷഫ്ന.
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...