പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങള്‍; ഇദ്ദേഹത്തെ തന്നെ ഭര്‍ത്താവായി തന്നതിന് നന്ദി; മൃദുലയും യുവകൃഷ്ണയും ഒന്നായിട്ട് ഒരു വർഷം; കാത്തിരിക്കുന്നത് ആ നിമിഷത്തിനു വേണ്ടി!
പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങള്‍; ഇദ്ദേഹത്തെ തന്നെ ഭര്‍ത്താവായി തന്നതിന് നന്ദി; മൃദുലയും യുവകൃഷ്ണയും ഒന്നായിട്ട് ഒരു വർഷം; കാത്തിരിക്കുന്നത് ആ നിമിഷത്തിനു വേണ്ടി!
പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങള്‍; ഇദ്ദേഹത്തെ തന്നെ ഭര്‍ത്താവായി തന്നതിന് നന്ദി; മൃദുലയും യുവകൃഷ്ണയും ഒന്നായിട്ട് ഒരു വർഷം; കാത്തിരിക്കുന്നത് ആ നിമിഷത്തിനു വേണ്ടി!
മലയാളികൾക്ക് പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. രണ്ടാളും സീരിയല്‍ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നില്ക്കുന്ന താരങ്ങളായിരുന്നു. വിവാഹവും അവരുടെ ജീവിതവുമെല്ലാം മലയാളികൾ ആഘോഷമാക്കിയിരുന്നു . ഇതിനിടെ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് താരങ്ങള്‍.
ഇപ്പോഴിതാ പുതിയ സന്തോഷ വാർത്ത പങ്കിട്ടിരിക്കുകയാണ് യുവയും മൃദുലയും. ജീവിതത്തില്‍ ഒന്നായിട്ട് ഒരു വര്‍ഷം പൂര്ത്തായിരിക്കുകയാണ്. പരസ്പരം വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് കൊണ്ടാണ് താരങ്ങളിപ്പോള്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ മൃദ്വാ എന്ന പേരിലുള്ള താരങ്ങളുടെ ഫാന്‍സ് ക്ലബ്ബുകാരും സന്തോഷമറിയിച്ച് എത്തി.
‘നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് തന്നതിന് നന്ദി. പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങള്‍. എന്റെ ഏട്ടായിയ്ക്ക് ഒന്നാം വിവാഹ വാര്‍ഷിക ആശംസകള്‍’.. എന്നും മൃദുല കുറിച്ചു.
യുവയുടെ കൂടെയിരിക്കുന്ന പുതിയ ഫോട്ടോയുമായിട്ടാണ് നടി എത്തിയത്. ഇതേ ചിത്രം പങ്കുവെച്ച് ഭാര്യയ്ക്ക് ആശംസ അറിയിച്ച് യുവയും എത്തി. ‘എന്റെ ബെറ്റര്‍ ഹാഫിന് വിവാഹ വാര്‍ഷിക ആശംസകള്‍’ എന്നാണ് യുവ എഴുതിയത്.
2021 ജൂലൈ എട്ടിനാണ് യുവയും മൃദുലയും വിവാഹിതരാവുന്നത്. വീണ്ടുമൊരു ജൂലൈ എട്ട് വന്നപ്പോള്‍ താരങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹം കഴിഞ്ഞതിന് പിന്നാലെ സന്തോഷങ്ങളുടെ നാളുകളായിരുന്നു ഇരുവര്‍ക്കും. മാസങ്ങള്‍ക്കുള്ളില്‍ മൃദുല ഗര്‍ഭിണിയായി.
ഇപ്പോള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരങ്ങള്‍. ഗര്‍ഭകാലത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ മൃദുല പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനിടെ മൃദുല സ്വന്തമായി ഉണ്ടാക്കിയ വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു.
മൃദുല സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് അടുത്തിടെയാണ് നടത്തിയത്. അങ്ങനെ യുവയുമായി ജീവിച്ച് തുടങ്ങിയതിന് പിന്നാലെ ഉണ്ടായ സന്തോഷങ്ങളുടെ നടുവിലാണ് മൃദുലയിപ്പോള്‍.
കുഞ്ഞ് ജനിച്ചതിന് ശേഷം നടി അഭിനയത്തിലേക്ക് തിരിച്ച് വരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. തുമ്പപ്പൂ എന്ന സീരിയലിലാണ് നടി അവസാനം അഭിനയിച്ചിരുന്നത്. ഈ സീരിയലിലെ വീണ എന്ന കഥാപാത്രം വലിയ ജനപിന്തുണ നേടിയെടുത്തിരുന്നു.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...