serial news
കൂടെവിടെ @400 ; ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയവും പിണക്കവും ഇണക്കവും; ഇടയിൽ മറ്റൊരു കഥാപാത്രം; റാണിയമ്മയുടെ മകൾ ?; പതിവ് ചട്ടക്കൂടുകൾ ഭേദിച്ചു കൂടെവിടെ പുത്തൻ പരമ്പര!
കൂടെവിടെ @400 ; ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയവും പിണക്കവും ഇണക്കവും; ഇടയിൽ മറ്റൊരു കഥാപാത്രം; റാണിയമ്മയുടെ മകൾ ?; പതിവ് ചട്ടക്കൂടുകൾ ഭേദിച്ചു കൂടെവിടെ പുത്തൻ പരമ്പര!
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്. അതോടൊപ്പം വേറിട്ട കഥയും കൂടെവിടെയുടെ പ്രത്യേകതയാണ്.
ഇന്നലെയായിരുന്നു കൂടെവിടെ പരമ്പര 400 എപ്പിസോഡ് പൂർത്തിയാക്കിയത്. താരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. പക്ഷേ 400 -ാമത്തെ എപ്പിസോഡിൽ പ്രൊമോയിൽ അല്ലാതെ എപ്പിസോഡിൽ സൂര്യയേയും ഋഷിയേയും കാണിക്കുന്നില്ല എന്ന പരിഭവവും കൂടെവിടെ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ എപ്പിസോഡ് ആ പരാതി പരിഹരിച്ചിട്ടുണ്ട്…
2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് നമ്മുടെ മലയാളം കൂടെവിടെ . മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാ ഭാഷയിലും സീരിയലിന് ലഭിക്കുന്നത്.
സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സീരിയൽ തുടങ്ങിയത് . മിടുക്കിയായി പഠിക്കുന്ന സൂര്യയെ അച്ഛന്റെ കട ബാധ്യതകൾ കാരണം ആ നാട്ടിലെ ഗുണ്ടാകൂടിയായ ബസുവണ്ണ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതും, പഠിക്കണം എന്ന ഒറ്റ ആഗ്രഹത്താൽ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിൽ നിന്നും അതി വിദഗ്ധമായി ആൾമാറാട്ടം നടത്തി ഓടിപ്പോകുന്നതും പിന്നീട് തന്റെ പ്രിയപ്പെട്ട ടീച്ചറുടെ അടുത്തേക്ക് വരുന്നതുമാണ് കഥ.
പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് താരം. നടി അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോസ് ആണ് നായക കഥാപാത്രമായ ഋഷിയെ അവതരിപ്പിക്കുന്നത്.
സൂര്യയുടെയും ഋഷിയുടെയും കഥയ്‌ക്കൊപ്പം ആദി സാറിന്റെയും അഥിതി ടീച്ചറുടെയും കഥ ആരാധകർ ഏറ്റെടുത്തു. കൂട് തേടി ടീച്ചറുടെ അടുത്തെത്തുന്നതോടെ, ടീച്ചറുടെ കൂട്ടിലേക്ക് ടീച്ചർക്ക് വേണ്ടപ്പെട്ടവരും കടന്നുവരുന്നുണ്ട് . പരമ്പര തുടക്കം മുതൽ കുടുംബ പ്രേക്ഷകർക്ക് ഒപ്പം തന്നെ യൂത്തും ഏറ്റെടുത്തു. വളരെ സ്വാഭാവികമായ കഥ എന്നതുതന്നെയാണ് കൂടെവിടെയുടെ പ്രത്യേകത. എന്നാൽ ഇപ്പോൾ കഥ ഒരുപാടൊരുപാട് മാറിപ്പോയിരിക്കുകയാണ്.
അതിഥി ടീച്ചറുടെ കഥ എന്തെന്നറിയാനും എങ്ങനെയാണ് ആദി സാറും അതിഥി ടീച്ചറും തമ്മിൽ പിരിഞ്ഞത് എന്നറിയാനും മലയാളികൾക്ക് ഒരു ആകാംഷയുണ്ടായിരുന്നു. എന്നാൽ അതിഥി ടീച്ചർ ഇപ്പോൾ പരമ്പരയിൽ ഇല്ല. ഇടനെ എത്തും എന്ന് തന്നെ വിശ്വസിക്കാം…
ഇപ്പോൾ കൂടെവിടെ പ്രധാനമായും കൊണ്ടുപോകുന്നത് റാണിയമ്മയുടെ കഥയിലൂടെയാണ്. റാണിയമ്മയുടെ ഭൂതകാലം ചികഞ്ഞുകൊണ്ടിരിക്കുകയാണ് കൂടെവിടെയിലെ മറ്റ് താരങ്ങൾ. ഏതായാലും റാണിയമ്മയുടെ ഭൂതകാലത്തിൽ ഒരു കാമുകൻ ഉണ്ടായിരുന്നു. ആ കാമുകൻ ആരെന്നോ എന്തെന്നോ ആദി സാറിനോ ആനന്ദൻ ചേട്ടനോ അറിയില്ല… അത് കണ്ടത്താനുള്ള നെട്ടോട്ടത്തിനിടയിൽ പുതിയ ഒരു കഥാപാത്രം എത്തിയിരിക്കുകയാണ്… വന്നിരിക്കുന്നത് ഒരു പെൺകുട്ടിയാണ്.. അവൾ നായികയോ വില്ലത്തിയോ.//.. ഏതായാലും കുറച്ചുനാൾ റാണിയമ്മയുടെ മകൾ ആകാനുള്ള സാധ്യത കാണുന്നുണ്ട് .
about koodevide