Connect with us

കുട്ടികളെ വീട് വരെ പിന്തുടർന്നു.. വീടിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയത്, വീട്ടുകാർ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നു; പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികരണം

News

സ്കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തത്. തൻ്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.

ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസിൽ പെണ്‍കുട്ടിയുടെ അച്ഛൻ ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ്

ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടർന്നുവെന്നും വീടിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിറ്റേ ദിവസവും ഇയാൾ കുട്ടികളെ പിന്തുടർന്ന് നഗ്നത പ്രദർശനത്തിന് ശ്രമിച്ചു. വീട്ടുകാർ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജിത്തിനെതിരെ ചുമത്തിയത് 3 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ്. സ്‍ത്രീകളോടുള്ള അതിക്രമം, പോക്സോ വകുപ്പുകളുമാണ് ശ്രീജിത്ത് രവിക്ക് ചുമത്തിയിട്ടുണ്ട്

രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് ശ്രീജിത്ത് രവി പോവുകയായിരുന്നു. ഉടൻ തന്നെ കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷിക്കവേയാണ് കാറിനെ കുറിച്ച് നിർണ്ണായക സൂചനകൾ ലഭിച്ചത്. നിർണായകമായ ഈ തെളിവുകളാണ് ശ്രീജിത്ത് രവിയുടെ അറസ്റ്റിലേക്ക് വഴി വെച്ചത്. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ നടനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

More in News

Trending