News
തടസങ്ങള്‍ക്ക് പിന്നാലെ കമല്‍ ഹാസന് നായകനായ ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ഉടന്‍
തടസങ്ങള്‍ക്ക് പിന്നാലെ കമല്‍ ഹാസന് നായകനായ ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ഉടന്‍
ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന് നായകനായി എത്തുന്ന ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ പുനരാരംഭിക്കുെമെന്ന് റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് പിന്നീട് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു.
ആദ്യം ബഡ്ജറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ചിത്രത്തെ ബാധിച്ചിരുന്നു. പിന്നീട് ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടവും കൊറോണയും മൂലം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ബഡ്ജറ്റിനെച്ചൊല്ലിയും സിനിമയുടെ പൂര്ത്തീകരണത്തെച്ചൊല്ലിയും നിര്‍മ്മാതാക്കളും സംവിധായകനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കോടതിയിലെത്തി.
എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്തു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുകയാണ്.
കമല്‍ ഹാസന്റെ ‘വിക്രം’ തിയേറ്ററുകളില്‍ നേടിയ വന്‍ വിജയം ഇന്ത്യന്‍ 2 ന്റെ പുനരുജ്ജീവനത്തില്‍ പ്രധാന പങ്ക് വഹിച്ചു. റെഡ് ജയന്റ് മൂവീസും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു. കമല്ഹാലന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ലൈകയും ശങ്കറും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങളില്‍ ഉദയനിധി മധ്യസ്ഥത വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
