News
അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും; അടുമുടി മാറ്റത്തിനൊരുങ്ങി ‘പുഷ്പ 2: ദ് റൂള്‍’
അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും; അടുമുടി മാറ്റത്തിനൊരുങ്ങി ‘പുഷ്പ 2: ദ് റൂള്‍’
ആന്ധ്രയിലെ ചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്റെ കഥയുമായെത്തി കോടികള്‍ വാരി മടങ്ങിയ അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അടിമുടി മാറ്റം വന്നുവെന്ന് വിവരം.
ഫഹദിനൊപ്പം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി കൂടി പുഷ്പ2 ലേയ്ക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട വാര്‍ത്ത. ഹിന്ദിയിലുള്‍പ്പടെ തകര്‍പ്പന്‍ വിജയമാണ് പുഷ്പ നേടിയത്.
‘പുഷ്പ 2: ദ് റൂള്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വന്‍ ബജറ്റിലാണ് ഒരുക്കുന്നതും. റോക്കിഭായിയുടെ വിജയക്കുതിപ്പിനെ തുടര്‍ന്ന് തിരക്കഥ കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ പുഷ്പയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് പുഷ്പയില്‍ ആദ്യം സമീപിച്ച വിജയ് സേതുപതിയെ വീണ്ടും സമീപിച്ചത്. ആദ്യ ഭാഗത്തില്‍ വിജയ് സേതുപതിക്ക് വച്ചിരുന്ന കഥാപാത്രം ഫഹദില്‍ എത്തുകയായിരുന്നു. രണ്ടാം ഭാഗത്തില്‍ മക്കള്‍ സെല്‍വന്‍ എങ്ങനെയെത്തുമെന്നത് സസ്‌പെന്‍സാണ്. എന്നാല്‍ ഫഹദിനൊപ്പം പുഷ്പയെ പൂട്ടാനാകും താരം എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
