ഈ സീസണിന്റെ ആത്മാവ് നീയായിരുന്നു,നീ എന്റെ ഹൃദയം ജയിച്ചു, ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനകളും; റിയാസിനോട് ആര്യ !
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. മലയാളം ബിഗ് ബോസിന്റെ അവസാന നിമിഷം വരെ ആരാകും വിന്നര്‍ എന്ന് പ്രവചിക്കാന്‍ സാധിക്കാതെ ആകാംഷഭരിതമായിരുന്നു ഈ സീസണ്‍. നാടകീയവും സ്‌ഫോടനാത്മകവുമായ ഒരുപാട് നിമിഷങ്ങള്‍ക്കാണ് ഈ സീസണ്‍ സാക്ഷ്യം വഹിച്ചത് . ദി്ല്‍ഷ പ്രസന്നന്‍ ഷോയുടെ വിന്നറായി മാറിയപ്പോള്‍ ജനഹൃദയം കവര്‍ന്ന താരമായി മാറാന്‍ റിയാസിന് സാധിച്ചു.മൂന്നാം സ്ഥാനത്താണ് അവസാനിച്ചതെങ്കിലും ഈ സീസണിലെ ഗെയിം ചേഞ്ചര്‍ ആയി മാറിയ റിയാസിന് ലഭിക്കുന്ന സ്വീകാര്യത വിജയിക്കുള്ളതാണ്
മുന്‍ ബിഗ് ബോസ് താരമാണ് ആര്യ. സീസണ്‍ 2ലെ ഏറ്റവും ശക്തരില്‍ ഒരാളായിരുന്നു ആര്യ. നേരത്തേ തന്നെ താന്‍ റിയാസിന്റെ ആരാധികയാണെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. ബിഗ്‌ബോസ് സീസൺ നാലിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ആര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്. കുറിപ്പ് ഇങ്ങനെ
പ്രിയപ്പെട്ട റിയാസ്, നീ ശരിക്കുമൊരു മുത്താണ്. നീ ഈ സീസണിലുണ്ടായിരുന്നുവെന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. നിന്നെ അറിയാന്‍ കുറേ പേര്‍ക്ക് പറ്റി.കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 നെ അടിപൊളിയാക്കിയതിന് നന്ദി. എന്നാണ് ആര്യ പറയുന്നത്.
മുന്‍ ബിഗ് ബോസ് താരമാണ് ആര്യ. സീസണ്‍ 2ലെ ഏറ്റവും ശക്തരില്‍ ഒരാളായിരുന്നു ആര്യ. നേരത്തേ തന്നെ താന്‍ റിയാസിന്റെ ആരാധികയാണെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ആര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്.
പ്രിയപ്പെട്ട റിയാസ്, നീ ശരിക്കുമൊരു മുത്താണ്. നീ ഈ സീസണിലുണ്ടായിരുന്നുവെന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. നിന്നെ അറിയാന്‍ കുറേ പേര്‍ക്ക് പറ്റി.കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 നെ അടിപൊളിയാക്കിയതിന് നന്ദി. എന്നാണ് ആര്യ പറയുന്നത്.എന്നെ സംബന്ധിച്ച് ഈ സീസണിന്റെ ആത്മാവ് നീയായിരുന്നു. ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനകളും. നീ എന്റെ ഹൃദയം ജയിച്ചു. നിന്നെ നേരില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഹാറ്റ്‌സ് ഓഫ് ടു യൂ. എന്നും ആര്യ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റിയാസിനെക്കുറിച്ച് സമാന അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തുന്നത്.
20 പേരായിരുന്നു ഇത്തവണ ബിഗ് ബോസ് വിന്നറാകാന്‍ മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യം പുറത്തായത് ജാനകി സുധീറായിരുന്നു. അവിടെ നിന്നും ബ്ലെസ്ലി വരെയുള്ളവരെ പിന്തള്ളിയാണ് ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിന്നറായി മാറുന്നത്. ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ് എന്നിവരായിരുന്നു ടോപ് ഫൈവിലുണ്ടായിരുന്നത്.
ആറാമനായ സൂരജും നൂറ് ദിവസം തികച്ചിരുന്നു. അഞ്ചു പേരില്‍ നിന്നും അവസാന അവശേഷിച്ചത് മൂന്ന് പേരായിരുന്നു. റിയാസും ബ്ലെസ്ലിയും ദില്‍ഷയും. ഒടുവില്‍ കിരീടം ദില്‍ഷയ്ക്ക് സ്വന്തം. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ പ്രഖ്യാപനം.
